മുണ്ടക്കയം കല്ലേപ്പാലം ജക്ഷനിൽനിന്നും നൂറുകണക്കിന് തൊഴിലാളികൾ പങ്കെടു ത്ത മെയ്ദിനറാലി ടൗൺ ചുറ്റിബസ്റ്റാന്റ് മൈതാനത്ത് സമാപിച്ചു. മെയ്ദിന സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി വാഴൂർ സോമൻ എംഎൽഎ ഉത്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കളായ KK ശ്രീനിവാസൻ, KP ശ്രീധരൻ അനുസ്മരണം പ്ലാന്റേ ഷൻ കോർപ്പറേഷൻ ചെയർമാൻ ഒപിഎ സലാം അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ശുഭേഷ് സുധാകരൻ, KT പ്രമദ്, VJ കുര്യാ ക്കോസ്. സൗദാമിനി തങ്കപ്പൻ,NJ കുര്യാക്കോസ്, TKശിവൻ,KC കുമാരൻ,VPസുഗതൻ, T പ്രസാദ്, വിനീത്പനമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് സിന്ധു മുരളിധരൻ,പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, ദിലീഷ് ദിവാകരൻ,അനിശ്രീ സാബു,KB രാജൻ,KP മുരളി,CKഹംസ,AK ഭാസി, സതീഷ്കു മാർ എരുമേലി എന്നിവർ റാലിക്ക് നേതൃത്വം നൽകി.