കാഞ്ഞിരപ്പള്ളി:എരുമേലി റോഡിലെ പറപ്പള്ളി വളവിൽ അപകങ്ങൾ ഒഴിവാക്കാൻ നടപടികൾ വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു . കാഞ്ഞിരപ്പള്ളി–എരുമേലി ശബരി മല പാതയിൽ മണങ്ങല്ലൂരിന് സമീപമുള്ള പറപ്പള്ളി വളവിൽ അപകടങ്ങൾ പതിവാ ണ്. ബാംഗ്ലൂരിൽ നിന്നും റാന്നിയിലേക്ക് പോവുകയായിരുന്ന കല്ലട ബസ് വളവിൽ മറി ഞ്ഞു നാലു പേർക്കു പരുക്കേറ്റു. ഏതാനും മാസങ്ങൾക്ക് മുൻപ് ഇവിടെ നിയന്ത്രണം വിട്ട നാഷണൽ പെർമിറ്റ് ലോറി ക്രാഷ് ബാരിയർ തകർത്തു റോഡിന്റെ തിട്ടയിടിച്ചു താഴ്ചയിലേക്കു മറിഞ്ഞ് അപകടമുണ്ടായി.

ലോറി മറിഞ്ഞപ്പോൾ തകർന്ന റോഡിന്റെ തിട്ടയും, ക്രാഷ് ബാരിയറും ബലപ്പെടുത്തി പുനസ്ഥാപിച്ചിട്ടില്ല. മുൻപ് ഇതേ വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച യുവാവ് മരിച്ച അപകടവുമുണ്ടായി. ഒട്ടേറെ അപകടങ്ങൾ നടന്ന വളവിൽ ചെറിയ വേലി മാത്രമാണുള്ളത് അപകടത്തിൽപെട്ട ബസ് ഉയർത്തിയപ്പോൾ റോഡി ന്റെ തിട്ട കൂടുതൽ ഇടിഞ്ഞതോടെ അപകടസാധ്യത വർധിച്ചു. റോഡിന്റെ വശത്ത് സം രക്ഷണ ഭിത്തി തിട്ട ബലപ്പെടുത്തി അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.