മുണ്ടക്കയം: പത്തനംതിട്ട പാർലമെൻറ്റ് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ വിജയത്തിനായി രംഗത്തിറങ്ങുവാൻ കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) കുടുബ സംഗമം തീരുമാനിച്ചു.

മുണ്ടക്കയം നായനാർ ഭവനിൽ (സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ്) ചേർന്ന സം ഗമം യൂണിയൻ  പ്രസിഡണ്ട്പി എൻ പ്രഭാകരൻ ഉൽഘാടനം ചെയ്തു.വി കെ രാജപ്പൻ അധ്യക്ഷനായി.പി എസ് സുരേന്ദ്രൻ, സി പി ഐ എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി സി വി അനിൽകുമാർ, കെ രാജേഷ്,അഡ്വ: പി ഷാനവാസ്, ജേക്കബ് ജോർജ്, ബിനോയ്, കെ ആർ വിജയൻ എന്നിവർ സംസാരിച്ചു.
ഈ വർഷം ചെത്തുതൊഴിലാളി രംഗത്തു നിന്നും വിരമിക്കുന്ന കെ ആർ കുട്ടപ്പൻ, വി ബി വിജയൻ ,കെ ആർ ശേഖർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.