മനിതി വനിതകളെ മുണ്ടക്കയം വണ്ടന്‍ പതാലില്‍ തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്ത കരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്തു.

ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേ ലിയില്‍ പ്രവേശിക്കാതെയാണ് നിലക്കലിലെത്തിയത്. മുണ്ടക്കയം വണ്ടന്‍ പതാലില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. പൊലീസ് ലാത്തിചാര്‍ജ് നടത്തിയ തോടെ പ്രവര്‍ത്തകര്‍ ചിതറിയോടുകയായിരുന്നു. അതേസമയം മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് യാത്ര തുടരാനായത്.കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴിയാണ് യുവതികളുടെ സംഘം കേരളത്തില്‍ പ്രവേശിച്ചത്.രണ്ട് സംഘ ങ്ങള്‍ കൂടി അധികം വൈകാതെ കേരളത്തിലെത്തുമെന്ന് ഇവരുടെ നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് പേജില്‍ പറയുന്നു.