ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ മരണത്തിന് കീഴടങ്ങി യ കൂട്ടിക്കൽ ഇളംങ്കാട് സജിനി സോമന്റെ മകൾ വിസ്മയ്ക്ക് സിപിഐഎം ന്റേയും കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ റ്റേയും സാമ്പത്തിക സഹായo..

സി പി ഐ എം കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി സമാഹരിച്ച നാലു ലക്ഷം രൂപയും സാ ക്ഷരതാ പ്രേരക്   അസോസിയേഷന്റെ രണ്ടു ലക്ഷം രൂപയും ഉൾപ്പെടെ ആറു ലക്ഷം രൂപ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും പ്രേരക് അസോസിയേഷൻ സംസ്ഥാ ന പ്രസിഡണ്ടുമാരായ സി പി നാരായണൻ സാമ്പത്തിക സഹായം കൈമാറി.സിപി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് ചടങ്ങിൽ പങ്കാളിയായി. സി പി ഐ എം കൂട്ടിക്കൽ ലോക്കൽ കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മ ഹിളാ അസോസിയേഷൻ കൂട്ടിക്കൽ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന സജിനി സോമൻ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെര ഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വോട്ടർമാർക്കുള്ള സ്ലീപ്പ് എഴുതി കൊണ്ടിരുന്ന അ വസരത്തിലാണ് ഹൃദയാഘാതം മൂലം മരിച്ചത്.
കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജി ല്ലാ കമ്മിറ്റിയംഗം പി ഷാനവാ സ് , കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ, വൈസ് പ്രസിഡണ്ട് ജെ സി ജോസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് , കൂട്ടിക്കൽ ലോക്കൽ സെ ക്രട്ടറി പി കെ സണ്ണി, എ എ സന്തോഷ് എന്നിവർ സംസാരിച്ചു. ജേക്കബ് ജോർജ് അ ധ്യക്ഷനായി.