മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പി.സി. ജോര്‍ജിനെ പൂജപ്പുര ജയിലി ലേക്ക് മാറ്റും. ജയിലില്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി പി.സി. ജോര്‍ജിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പി.സി. ജോര്‍ജ് ഇരിക്കുന്ന വാഹനത്തിലേക്ക് എത്തിയ വൈദ്യസംഘം കോവിഡ് പരി ശോധനയ്ക്കായി അദ്ദേഹത്തിന്റെ സാംമ്പിള്‍ ശേഖരിച്ചു. പരിശോധന ഫലം നെഗറ്റീ വ് ആണ്.

ഇന്ന് രാവിലെയാണ് പി.സി. ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പോ ലീസുകാര്‍ മര്‍ദിക്കുമോയെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തോട് ഒന്നിനെയും ഭയമി ല്ലെ ന്നാണ് പി.സി. ജോര്‍ജ് പ്രതികരിച്ചത്.

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാ ണ് കേസ്. ഇതില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെ ണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമാ യിരുന്നു.
തുടര്‍ന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അ പേക്ഷയിലാണ് ഇപ്പോള്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോട തി പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്.

മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയിലാണ് പ്രസംഗത്തിലെ പരാമര്‍ശമെന്നു ചിലര്‍ പ രാതിപ്പെട്ടതിനെത്തുടര്‍ന്നു തിരുവനന്തപുരത്തുനിന്നു പോലീസ് ഈരാറ്റുപേട്ടയിലെ ത്തി പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, കോട തിയില്‍ ഹാജരാക്കിയപ്പോള്‍ നിബന്ധനകളോടെ ആദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. കുറ്റം ആവര്‍ത്തിക്കരുതെന്നു ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് വെണ്ണലയില്‍ നടന്ന സമ്മേളനത്തില്‍ ജോര്‍ജ് നടത്തിയ പ്രസംഗം വീണ്ടും പരാതിക്ക് ഇടയാക്കി. ഈ പ്രസംഗത്തിനെതിരേയും പരാതി ഉയര്‍ന്നതോടെ ജാമ്യം റദ്ദാക്കണമെ ന്നാവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ വ്യവ സ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഇപ്പോള്‍ ജാമ്യം റദ്ദാക്കി യത്.