കാഞ്ഞിരപ്പള്ളി: ഗ്രാമീണ മേഖലയിലെ വികസനം ഉറപ്പ് വരത്തക്ക വിധം ത്രിതല പഞ്ചാ യത്തുകൾ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ഡോ.എൻ ജയരാജ് എം.എൽ.എ അ ഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രുപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് പതി നഞ്ചാം വാർഡിൽ ആലംപരപ്പ് കോളനിയിൽ നിർമ്മിക്കുന്ന  സാംസ്കാരിക നിലയത്തി ന്റെ നിർമ്മാണോത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.വികസന പ്രവർത്ത നങ്ങളിൽ പാർശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തം ഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാ ര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എ ഷെമീർ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് കെ.ആർ  തങ്കപ്പൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ സജിൻ വട്ടപ്പള്ളി,ടോംസ് ആന്റണി, ഷെജി പാറയ്ക്കൽ,കെ.കെ ബാബു, വി.കെ.രാധാകൃഷ്ണൻ ,പി എച്ച് നവാസ്, ബിനു പാനാപള്ളി, കെ.ആർ സജി, ഒ.എം.ഷാജി, അൻവർ പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ്  1000 ചതുരശ്ര അടി വിസ്തീ ർണ്ണത്തിലുള്ള കെട്ടിടം നിർമ്മിക്കുന്നത്.20 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടവും 5 ലക്ഷം രുപ ചെലവഴിച്ച് വയറിംഗ് ,ഫർണിച്ചർ, മൈക്ക് സെറ്റ് തുടങ്ങി മറ്റ് അനുബന്ധ സൗക ര്യങ്ങളും ഒരുക്കും. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 1995 – 2000 കാലയളവിൽ ഭവന രഹിതരും ഭൂരഹിതരുമായ ആളുകൾക്ക് ആലംപ്പരപ്പിൽ നൽകിയ 4 ഏക്കർ സ്ഥലത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങൾക്കും സമീപവാസികൾക്കും ഏറെ പ്രയോജനക രമായിരിക്കും ഈ പദ്ധതി.