ശബരിമല ദർശനത്തിന് തമിഴ്നാട്ടിൽ നിന്നുള്ള മനിതി സംഘം യാത്രതിരിച്ചത് മുതൽ നടന്നത് നാടകീയ സംഭവങ്ങൾ.കുമളിയിൽ കാത്ത് നിന്ന പ്രതിക്ഷേധക്കാരുടെയും മാധ്യ മങ്ങളുടെയും കണ്ണുവെട്ടിച്ചാണ് സംഘം കമ്പംമെട്ട് വഴി കേരളത്തിലേക്ക്  എത്തിയത്.
മനിതിസംഘം തമിഴ്നാട്ടിൽ നിന്ന് യാത്ര തിരിച്ചത് മുതൽ ശനിയാഴ്ച രാത്രിയും ഞായ youറാഴ്ച പുലർച്ചയുമായി നടന്നത് നാടകീയ നീക്കങ്ങളായിരുന്നു.കുമളിയിൽ കാത്ത് നിന്ന പ്രതിക്ഷേധക്കാരുടെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ചാണ് പതിനൊന്നംഗ സംഘത്തെ കമ്പംമെട്ട് വഴി കേരളത്തിലെത്തിച്ചത്.തുടർന്ന് കട്ടപ്പന വഴി വാഗമണ്ണിലേക്ക് .ഇതിനിടയ്ക്ക് കർമസമിതി പ്രവർത്തകരുടെ പ്രതിക്ഷേധം ഉണ്ടായെങ്കിലും ഇതും മറികടന്ന് കനത്ത പോലീസ് സുരക്ഷയിൽ വാഹനവ്യൂഹം ശബരിമലയിലെക്ക് കുതിച്ചു.
മാധ്യമങ്ങൾക്ക് പോയിട്ട് ലോക്കൽ പോലീസിനു പോലും കൃത്യമായ വിവരം നൽകാതെ യുള്ള യാത്ര. ഉന്നത പോലീസധികാരികൾക്ക് മാത്രമായിരുന്ന വാഹനവ്യൂഹംകടന്നു പോകുന്ന റൂട്ടിനെപ്പറ്റി ധാരണയുണ്ടായിരുന്നത്.ഇതിനിടെ വാഗമണ്ണിൽ നിന്നും കുട്ടിക്കാനം വഴി സംഘം എത്തുന്നു എന്ന സൂചന ലഭിച്ചതോടെ മാധ്യമ പ്രവർത്തകർ കുട്ടിക്കാനത്തും, മുണ്ടക്കയത്തുമായി തമ്പടിച്ചു. എന്നാൽ വാഗമണ്ണിലെത്തിയ സംഘം ഈ രാറ്റുപേട്ടയിലോയ്ക്ക് തിരിഞ്ഞതോടെ ഇവർ കോട്ടയത്തേക്കെന്ന് ഉറപ്പിച്ചു. എന്നാൽ eപട്ടയിലെത്തിയ സംഘം നേരെ തിരിഞ്ഞത് കാഞ്ഞിരപ്പള്ളിയിലേയ്ക്ക്. ഇരുപത്തിയാറാം മൈൽ വഴി എരുമേലിയിലേയ്ക്ക് പോവുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് തെറ്റി ധരിച്ച് മാധ്യമങ്ങൾ ഇരുപത്തിയാറാം മൈലിൽ കാത്തു നിന്നു. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച് സംഘം നേരെ പോയത് മുണ്ടക്കയത്തേയ്ക്ക്.
ഇതിനിടെ മനിതിസംഘം എത്തുന്ന വിവരം അറിഞ്ഞ് കർമ്മസമിതി ബിജെപി പ്രവർത്തകർ കോരുത്തോട് റോഡിൽ വരിക്കാനി കവലയിൽ സംഘടിച്ചു. ഇവരെ വെട്ടിച്ച് കടക്കാനായി സംഘത്തെയും കൊണ്ട് പോലീസ് നീങ്ങിയത്  മുപ്പത്തിയഞ്ചാംമൈൽ വണ്ടൻപതാൽ റോഡിലൂടെ. പാതി വഴിയിൽ വച്ച് മനിതി സംഘത്തെ കടത്തിവിട്ട ശേഷം ജീപ്പ് റോഡിന് കുറുകെയിട്ട് പോലീസ് മാധ്യമങ്ങളെ തടഞ്ഞു.വണ്ടൻപതാൽ ജംഗ്ഷൻ വഴി കടന്നു പോകുന്നതിനിടെയിൽ കർമ്മസമിതി പ്രവർത്തകർ യുവതികൾ സഞ്ചരിച്ച വാഹനം തടയാൻ ശ്രമിച്ചെങ്കിലും, ഇവരെ പോലീസ് ലാത്തിവീശിയോടിച്ചു.
ശേഷം നേരെ കോരുത്തോട് വഴി പമ്പയിലേയ്ക്ക്. പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തിയ സംഘത്തെ പ്രതിഷേധക്കാർ തടഞ്ഞു. എന്നാൽ ലക്ഷ്യം കാണാതെ മടങ്ങില്ലന്ന നിലപാടിലുറച്ച് മനിതി സംഘങ്ങൾ നിന്നതോടെ ഉദ്ദോഗത്തിന്റെ നിമിഷങ്ങൾ. പോലീസും കൈയൊഴിഞ്ഞതോടെ യാതൊരു ഗത്യന്തവുമില്ലാതെ തിരികെ മടങ്ങാൻ സംഘത്തിന്റെ തീരുമാനം .തുടർന്ന്  മണിക്കൂറുകൾക്ക് ശേഷം ലക്ഷ്യം കാണാനാകാതെ സംഘം തിരികെ മടങ്ങി.