സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) കാഞ്ഞിരപ്പള്ളി താലൂക് പ്രവർത്തക യോഗം ജില്ലാ സെക്രട്ടറി എം. സി ഖാൻ ഉത്ഘാടനം ചെയ്തു. താലൂക് പ്രസിഡന്റ് പി. എസ് സുലൈമാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുസ്ലിം ലീഗ് പാറത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം സൈനുൽആബുദീൻ ആമുഖ പ്രസംഗം നടത്തി.
എസ്.ടി.യു താലൂക്ക് വൈസ് പ്രസിഡണ്ടുമാരായ അൻസാരി വട്ടകപ്പാറ, റ്റി.കെ രാജു കോരുത്തോട്,സെക്രട്ടറിമാരായ ബി.എ നൗഷാദ്,റസാഖ് മംഗലത്ത്, ട്രഷർ കാസിം കുട്ടി എരുമേലി, കമ്മിറ്റി അംഗങ്ങളായ ഷാജി മണങ്ങല്ലുർ, കുഞ്ഞുമോൻ കോരുത്തോട്,സജി വേങ്ങഴ,ഹാഷിം വട്ടക്കയം,നൗഷാദ് കൊരട്ടിപ്പറമ്പിൽ,ഷിയാദ് മാടത്താനി, ബി. എ നൗഷാദ്, റസിലി ഡെല്ല എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് താലൂക്ക് കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു. താലൂക്ക് ഭാരവാഹിക ളായി പി.എസ്.സുലൈമാൻ പൊൻകുന്നം (പ്രസിഡണ്ട്) റസിലി ഡെല്ല കാഞ്ഞിരപ്പള്ളി (ജന: സെക്രട്ടറി) കാസിംകുട്ടി (എരുമേലി ).

+ There are no comments
Add yours