ലഹരിക്കെതിരായ പോരാട്ടത്തിൽ കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജും

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരായ പോരാട്ടത്തിൽ കേരള സർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ പുതിയ മുഖമായ ഓപ്പറേഷൻ തൂഫാന്റെയും കോളേജിലെ ആർട്സ് ക്ലബ്ബിൻ്റെ നേ തൃത്വത്തിലുള്ള “വിങ്സ് ഒഫ് എസ് ഡി സി” യുടെയും പ്രവർത്തനോദ്ഘാടനം സെൻ്റ് ഡോമിനിക്സ് കോളജിൽ നടന്നു. കോളജിലെ ആന്റി നാർക്കോട്ടിക് സെല്ലിന്റെയും ആർ ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ സിനിമാതാരവും നിയമസഭാംഗവുമായ രമേശ് പിഷാരടി ഉദ്ഘാടനം നിർവഹിച്ചു.
മദ്യം മയക്കുമരുന്നുകളുടെ ലഹരി ഒഴിവാക്കേണ്ടതും കലാസാഹിത്യങ്ങളുടെ ലഹരി പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്ന് പിഷാരടി പറഞ്ഞു. കലയും സാഹിത്യവും കായിക മേളകളും വളരുമ്പോൾ ഒഴിവാക്കപ്പെടേണ്ട ലഹരികൾ പടിയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.  കോളേജിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും ഇപ്പോൾ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയുമായ റോണി കെ ബേബി എം.എൽ.എ  മുഖ്യപ്രഭാഷണം നടത്തി.
മറ്റെല്ലാ സമൂഹിക തിന്മകളെയുമെന്നതുപോലെ ലഹരിയെയും കേരളം അതിജീവിക്കുമെന്നും തൂഫാൻ അതിനു കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളജ് മാനേജർ റവ. ഡോ. കുര്യൻ താമരശ്ശേരി അദ്ധ്യക്ഷനായിരുന്നു.പ്രിൻസിപ്പാൾ  ഇൻ ചാർജ് ഡോ ബിനോ പി. ജോസ്, ബർസാർ ഡോ മനോജ് പാലക്കുടി, സ്റ്റെഫി തോമസ്, ഹലീമ എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours