കാഞ്ഞിരപ്പളളി: ആനക്കല്ല് വണ്ടന്‍പാറ കുടിവെളള പദ്ധതിയുടെ കീഴില്‍ 400-ല്‍ പരം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന ജലസ്രോതസ്സായ പൊന്‍മല ഭാഗത്തു നിന്നും വലിയ തോതില്‍ വെളളം ആവശ്യമായി വരുന്നു. ആയതിനാല്‍ പൊന്‍മല  നിവാസികളുടെ ജലസ്രോതസ്സുകള്‍ക്കായി പൊന്‍മല തോടിനു കുറുകെ പുതുതായി നിര്‍മ്മിക്കുന്ന ചെക്ക് ഡാം വരുന്നതോടുകൂടി  പ്രദേശത്തെ കിണറുകളിലും ജലസ്രോതസ്സുകളിലും ജലലഭ്യത ഉറപ്പാക്കാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അഭിപ്രായപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി അനുവദിച്ച 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തില്‍ നിന്നും  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അനുവ ദിച്ച് 5 ലക്ഷം രൂപയും ഉപയോഗിച്ചുളള ചെക്ക് ഡാമിന്റെ നിര്‍മ്മാണ ഉല്‍ഘാടനം നിര്‍വ്വ ഹിച്ചു സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍.

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എം. ഹനീഫ ഗ്രാമപഞ്ചായത്ത് അംഗ ങ്ങളായ ജോസഫ് പടിഞ്ഞാറ്റ, ഡയസ് കോക്കാട്ട്, വണ്ടന്‍പാറ കുടിവെളള സമിതി സെക്രട്ടറി ജോസ് പാലയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.