കോരുത്തോട്  ഗ്രാമ പഞ്ചായത്തിലെയും, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി യുടെയും,കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും വിവിധ സാ മൂഹിക- സാമുദായിക  സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിൽ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗി സംഗമം കുഴിമാവ് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദിന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എംഎ ൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സംഗമം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് ഭദ്രദീപപ്രകാശനവും, കോട്ടയം ജില്ലാ മെഡി ക്കൽ ഓഫീസർ ഡോക്ടർ പ്രിയ എൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വൈസ് പ്രസിഡണ്ട് തോമസ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം പി. ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സാജൻകുന്നത്, ബ്ലോക്ക് പഞ്ചായത്ത് മെ മ്പർ രത്നമ്മ രവീന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ശ്രീജ ഷൈൻ, ഗിരിജ സുശീലൻ, സിനു സോമൻ,  ലതാ സുശീലൻ, പി. എൻ സുകുമാരൻ, പി.ഡി പ്രകാശ്, റ്റോംസ് കുര്യൻ, സി. എൻ രാജേഷ്, ജയദേവ്, ഷീബ ഷിബു, സിഡിഎസ് ചെയർപേഴ്സൺ അനീഷ ഷാജി, ഡി.പി.എം അജയ് മോഹൻ, പാലിയേറ്റീവ് കോ-ഓഡിനേറ്റർ അജിൻ ലാൽ,  ഡോക്ടർ സോനു ചന്ദ്രൻ, സോജാ ബേബി, അഡ്വക്കേറ്റ് രാജ്മോഹൻ, ജയാ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.