വിവാദമായ പൊന്തന്‍ പുഴ വനമേഖലയില്‍ ബി.ജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശനം നടത്തി.പൊന്തം പുഴയില്‍ നടന്നത് ഭൂമി കുംഭകോണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ കുമ്മനം കോടതിയില്‍ കേസ് തോറ്റ് കൊടുത്തതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് പ്രാദേശിക ജില്ലാ നേതാക്കള്‍ക്കൊപ്പം കുമ്മനം രാജശേഖരന്‍ പൊന്തന്‍ പുഴയിലെത്തിയത്.തുടര്‍ന്ന് വനത്തിനുള്ളിലൂടെ ഒന്നര കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് ഊട്ടുപാറയിലെത്തി .ഇതിന് ശേഷം പ്രദേശവാസികളെ കണ്ട കുമ്മനം ഇവരില്‍ നിന്ന് പട്ടയപ്രശ്‌നമടക്കം ചോദിച്ചറിഞ്ഞു. ഇതിന് ശേഷം മധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം പൊന്തം പുഴയില്‍ നടന്നത് ഭൂമി കുംഭകോണമാണന്ന് ആരോപിച്ചു.

ഒളിഞ്ഞും തെളിഞ്ഞും നിശബ്ദമായും കോടതിയില്‍ വനം വകുപ്പ് നിലകൊണ്ടത് ആര്‍ക്ക് വേണ്ടിയാണന്നും കുമ്മനം ചോദിച്ചു.കേസില്‍ വന്‍ അട്ടിമറിയാണ് നടന്നിട്ടുള്ളത്. സംഭ വത്തില്‍ കോടതി വിധി എങ്ങനെ എതിരായി എന്നതിനെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണം. കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തോട് ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെ ടുമെന്ന് പറഞ്ഞ കുമ്മനം രാജശേഖരന്‍ കേസ് വാദിക്കാന്‍ സുശീല ഭട്ടിനെ സ്പഷ്യല്‍ പ്ലീഢറായി നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
ഊട്ടുപാറയ്ക്ക് പുറമെ നെടുമ്പ്രം ചതുപ്പ് വള കൊടി ചതുപ്പ് തുടങ്ങിയ മേഖലകളിലും കുമ്മനം സന്ദര്‍ശനം നടത്തി.ബി ജെ പി ജില്ലാ പ്രസിഡന്റ് എന്‍ ഹരി, ജില്ല ട്രഷറര്‍ കെ ജി കണ്ണന്‍,നിയോജക മണ്ഡലം പ്രസിഡന്റുമാരായ വിസി അജികുമാര്‍, വി എന്‍ മനോജ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.