കാഞ്ഞിരപ്പള്ളി: ആതുര സേവന രംഗത്ത് പുതിയ ചുവടവയ്പയുമായി ആരംഭിച്ച ഡയാലിസിസ് സെന്ററിന് രണ്ടു വയസ് തികഞ്ഞു. കെ.എം.എ ചാരിറ്റബിള്‍ ട്രസ്റ്റാണ് നിര്‍ദനരായ രോഗികള്‍ക്കായി സൗജന്യ ഡയാലിസിസ് സെന്റര്‍ കെ.എം.എ മെഡിക്കെ യറിന് തുടക്കം കുറിക്കുന്നത്. ഇത് വരെ 25 രോഗികള്‍ക്കായി 1500 ഡയലിസിസാണ് സൗജന്യമായി നല്‍കിയിരിക്കുന്നത്. നൂറോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. മൂന്ന് യൂണിറ്റുകളാണ് ഡയാലിസിസ് ചെയ്യുന്നതിനായി കെ.എം.എ മെഡിക്കെയറിലുള്ളത്. രണ്ട് ഷിഫ്റ്റുകളിലായി ദിവസേന ആറ് പേര്‍ക്കാണ് ഡയാലിസിസ് ചെയ്ത് നല്‍കുന്നത്.മാസം 1.50 ലക്ഷം മുതല്‍ 2.50 ലക്ഷം വരെയാണ് ചിലവ് വരുന്നത്. മുന്‍പ് ഡയാലിസി സ് ചെയ്യുന്നതിനായി നിരവധി രോഗികളെ സഹായിച്ചു വരുന്നതിനിടെയാണ് സ്വന്ത മാ യി ഡയാലിസ് യൂണിറ്റ് ആരംഭിക്കുന്നതിന് ചിന്തിക്കുന്നത്. സുമനസ്സുകളുടെ സഹായ ത്തോടെ ആരംഭിച്ച യൂണിറ്റിലേക്ക് നിരരവധി അപേക്ഷകളാണ് ദിവസേന എത്തിക്കൊ ണ്ടിരിക്കുന്നത്. രണ്ട് യൂണിറ്റുകള്‍കൂടി ആരംഭിച്ച് കൂടുതല്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി പദ്ധതിയിടുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി 38 വര്‍ഷം മുന്‍പ് സ്ഥാപക പ്രസിഡന്റായിരുന്ന വലിയകുന്നത്ത് വി.എസ് മൂശാവണ്ണന്റെ നേതൃത്വത്തില്‍ 40 പേരുമായിട്ടാണ് കെ.എം. എ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് ഇത് എഴുപത് പേരടങ്ങുന്ന കൂട്ടായ്മയി വളര്‍ന്നു കഴിഞ്ഞു. സ്ഥാപക അംഗങ്ങളുടെ മക്കളാണ് ഇന്ന് കെ.എം.എയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എഴുപത് അംഗങ്ങളും മാസം തോറും നല്‍കുന്ന സംഭാവനയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മൂലധനം.വിദ്യാഭ്യാസം, വീടു നിര്‍മ്മാണം, ചികിത്സാ സഹായം, മരുന്ന് വിതരണം തുടങ്ങിയ മേഖലകളിലും കെ.എം.എ സഹായം നല്‍കി വരുന്നുണ്ട. ഡയാലിസിസിനായി എത്തു ന്ന രോഗികളുടെ തുടര്‍ ചികിത്സയക്കും വീട്ടു ചിലവുകള്‍ക്കായും കെ.എം.എ സഹായം നല്‍കി വരുന്നു. കെ.എം.എയുടെ ചില്‍ഡ്രന്‍സ് ഹോമിലെ 30 കുട്ടികളെ സംരക്ഷിച്ച് വരുന്നു. ഇവര്‍ക്കം മികച്ച വിദ്യാഭ്യാസമടക്കമുള്ള നല്‍കിവരുകയും ചെയ്യുന്നു. നിരവ ധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കെ.എം.എക്ക് സുമനസ്സുകളുടെ സഹായവും ആവശ്യമാണെന്ന് ഭാരവാഹികള്‍ പറയുന്നു.

റിംസ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. മഞ്ചുള രാമചന്ദ്രന്‍ എല്ലാ ആഴ്ചയിലും സൗജന്യ സേവനും ഡയാലിസിസ് സെന്ററില്‍ നല്‍കുന്നുണ്ട.് സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിനും അനുബന്‍ ധ മരുന്നുകള്‍ക്കും ഒരു തവണ 2500 മുതല്‍ 3000 രൂപ വരെ ഓരോ തവണയും ഈടാക്കുന്നുണ്ട്.തെക്കന്‍ കേരളത്തിലെ ആദ്യത്തെ സൗജന്യ ഡയാലിസിസ് സെന്റ്ററായ ഇതിന്റെ പ്രവര്‍ത്തന സമയം ഇരട്ടിപ്പിക്കുവാന്‍ പരിപാടി യുണ്ട്.അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നതോടെ കാഞ്ഞിരപ്പള്ളി താലുക്കിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ വൃക്കരോഗത്തെ കുറിച്ച് ബോധവല്‍ക്കര ണവും പ്രാഥമിക പരിശോധനകളും നടത്തുമെന്ന് പ്രസിഡന്റ് ഷാനു കാസിം, സെക്രട്ടറി വി.എസ് ഹഫീസ് ഖാന്‍, ട്രഷര്‍ എം.എം യൂനസ് സലിം എന്നിവര്‍ പറഞ്ഞു.