കാഞ്ഞിരപ്പള്ളി  മിനി സിവിൽ സ്റ്റേഷനിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ച ഗവർമെൻറ്റ് ചീഫ് വിപ്പ് ഡോ.എൻ ജയരാജിനെ ആദരിച്ചു.കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ( കെ ജി ഒ എ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ മിനി സിവിൽ സ്റ്റേഷൻ വളപ്പിലായിരുന്നു ആദരിക്കൽ. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ആർ അർജുനൻ പിള്ള ചീഫ് വിപ്പിനെ പൊന്നാട അണിയിച്ചു. മെമൻറ്റോ യും നൽകി.
ജില്ലാ സെക്രട്ടറി ഷാജി മോൻ ജോർജ് , കെ പ്രവീൺ , മുഹമ്മദ് ഷരീഫ്, പ്രദീപ്, എൻ പി പ്രമോദ് കുമാർ ,ടി എസ് അജിമോൻ ,ഷമീർ വി മുഹമ്മദ് എന്നിവർ സംസാരിച്ചു. സംഘടനയു ടെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ കുടിവെള്ളക്ഷാമം ഉന്നയിച്ച് പ്രമേ യം പാസാക്കുകയും ഇത് ചീഫ് വിപ്പിന് കൈമാറുകയും രുന്നു. ഇതേ തുടർന്നാണ് തു ക അനുവദിച്ചത്.