കണമല അട്ടി വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസും മിനി ബസും തമ്മിൽ കൂട്ടി യിടിച്ച് ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീർത്ഥാടകരായ പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റു.ഇതിൽ ഗുരുതര മായി പരുക്കേറ്റ എട്ടു വയസുകാരനെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്ര വേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവർ മുക്കൂട്ടുതറയിലെ സ്വകാ ര്യ ആശുപത്രിയിൽ ചികി ത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.

പമ്പയിലേക്ക് പോയ കെ.എസ് ആർ.ടി സി ബസും തിരികെ വരികയായിരുന്ന കർണാ ടക സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കെ. എസ് ആർ ടി സി ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്. കണമല യിലും, മാക്കൽ കവലയിലും, കൂടാതെ പട്രോളിംഗ് ഡ്യൂട്ടിയിലുമുണ്ടായിരുന്ന പോലീസുകാരും, നാട്ടുകാരും, ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽ കി