പഴയ കുപ്പികൾ കളയുവാൻ ഉണ്ടേൽ വരട്ടെ, കുപ്പികളിൽ വർണ്ണ വിസ്മയം തീർക്കാ മെന്ന് തെളിയിച്ചിരിക്കുകയാണ് തമ്പലക്കാട് ആലക്കപറമ്പിൽ സിദ്ധീക്ക് ഷമീർ. ലഹരി യൊഴിഞ്ഞ കുപ്പികൾ വഴിയരികിൽ നിന്നും പെറുക്കി അതിൽ നൂലുകൊണ്ടും വർണ്ണം കൊണ്ടും പുതിയ രൂപം നൽകുകയാണ് ഇദ്ദേഹം. ചില്ല് കുപ്പി മാത്രമല്ല പ്ലാസ്റ്റിക്ക് കുപ്പി കൾ, ക്യാനുകൾ, ഐസ്ക്രീം പാത്രങ്ങൾ, വാഹനങ്ങളുടെ സ്പയർ പാർട്സുകൾ എല്ലാം ഷമീറിന്റെ കലാവിരുതിൽ രൂപാന്തരം പ്രാപിക്കുകയാണിവിടെ. കുപ്പികളിൽ ചകിരി, നൂൽ, വസ്ത്രങ്ങളിലെ എംബ്രോഡറി വസ്തുക്കൾ, പെയിന്റ് എന്നിവ ഉപയോഗിച്ചാണ് സിദ്ധിക്ക് ഷെമീർ കുപ്പികളിൽ വർണ്ണ വസന്തം തീർക്കുന്നത്.

പേപ്പർ പ്രിന്റുകളും മുത്തുകളും കൊണ്ട് മനോഹരമാക്കിയ കുപ്പികളും ഉണ്ടിവിടെ. കുപ്പികളിൽ ഡിസൈൻ ഒരുക്കാൻ ഇല തണ്ടുകളും ഉപയോഗിക്കുന്നുണ്ട്.ഇലകളിൽ ചാ യം പൂശി പതിപ്പിച്ചാണ് പഴയ കുപ്പികളിൽ പുതു ഭംഗി തീർക്കുന്നത്. ഒഴിവു സമയങ്ങ ളിൽ ചെറിയ രീതിയിൽ തുടങ്ങിയ കുപ്പികളിൽ തീർത്ത കരകൗശലം ഇപ്പോൾ ചെന്നത്തി നിൽക്കുന്നത് നൂറോളം കുപ്പികളിലാണ്. ഇതിൽ പലതും സുഹൃത്തുക്കളും ബന്ധുക്കളും കൊണ്ട് പോയി. ചിലത് വില കൊടുത്തും മറ്റ് ചിലത് സ്നേഹ സമ്മാനവുമായി….

കുപ്പികളിലെ ഈ നേരമ്പോക്കിന് 200 മുതൽ 250 വരെ ചിലവ് വരുന്നുണ്ട് ഷമീറിന്. കലാകാരൻ മാത്രമല്ല കവിയും കൂടിയാണ് ഇദ്ദേഹം. ഓർമ്മകളുടെ തീരങ്ങളിൽ എന്ന പേരിൽ ഒരു കവിതാ സമാഹാരവും ഇറക്കിയിട്ടുണ്ട്. എല്ലാത്തിനും പൂർണ്ണ പിന്തുണ യുമായി ഭാര്യ ഒപ്പമുണ്ട്.