കാഞ്ഞിരപ്പള്ളി: പൗരത്വബിൽ ഭേദഗതിക്കെതിരെ കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തി ന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർ ണ്ണയും നടത്തി.മാർച്ചിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിക്ഷേധമിരമ്പി. ദേശിയ പാത ഉപരോധിക്കാൻ ശ്രമമുണ്ടായെങ്കിലും ഭാരവാഹികൾ ഇടപെട്ട് പിന്തിരി പ്പിച്ചു.തുടർന്ന് നടന്ന ധർണ്ണ നൈനാർ പള്ളി ചീഫ് ഇമാം ഇഅജാസുൽ കൗസരി ഉൽഘാ ടനം ചെയ്തു.പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായിരു ന്നു.

ജില്ലാ പഞ്ചായത്തു അംഗം കെ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.റോണി കെ ബേബി, യൂസഫ് ഉമരി ,ജമാഅത്ത് സെക്രട്ടറി മുഹമ്മദു ഫെയ്സി ചെറുകര എന്നിവർ സംസാ രിച്ചു.നൈനാർ പള്ളി വളപ്പിൽ നിന്നും ആരംഭിച്ച പ്രകടനം പേട്ട കവല, ബസ് സ്റ്റാൻഡ് ജംഗ്ഷൻ, കുരിശുകവല എന്നിവിടങ്ങൾ വഴിയാണ് ബിഎസ്എൻഎൽ ഓഫീസ് പടി ക്കൽ എത്തി.