കാഞ്ഞിരപ്പള്ളി:കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന ലൈംഗിക അതി ക്രമങ്ങള്‍ക്കും ഇന്ധ നവില വര്‍ദ്ധനക്കും എതിരെ കെ.എസ്.കെ.റ്റി.യു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ കാഞ്ഞിരപ്പ ള്ളിയില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടന്നു.

സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിനു ശേഷമാണ് ധര്‍ണ്ണ നടന്നത്.ധര്‍ണ്ണ കെ.എസ്.കെ റ്റി യു ജില്ലാ പ്രസിഡന്റ് വി.എന്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ കെ.എസ്.കെ.റ്റിയു ഏരിയ പ്രസിഡന്റ് പി.എന്‍ പീതാംബ രന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റ്റി. പി. തൊമ്മി, പി.കെ.നസീ ര്‍, സി.പി ഓമന തുടങ്ങിയവര്‍ സംസാരിച്ചു.