ഏലിക്കുളം:തന്റെ പ്രിയപ്പെട്ട നേതാവ് മാണിസാറിന്റെ ഓർമ്മയ്ക്കായി എലിക്കുളം  പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് (എം) നേതാവുമായ തോമസ് കുട്ടി വട്ട യ്ക്കാട്ടാണ് ഭവനരഹിതനായ ചന്ദ്രൻ നായർ പുത്തൻകുളത്തിന് വീട് നിർമ്മിച്ചു നൽ കുന്നത്. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം തോമസുകുട്ടി വട്ട യ്ക്കാടിന്  ഇത് തൻറെ പ്രിയപ്പെട്ട നേതാവും രാഷ്ട്രീയ ഗുരുവുമായ കെഎം മാണി ക്കുള്ള ഗുരു ദക്ഷിണയാണ്. തോമസുകുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ കാരുണ്യ നാ ഥനായ കെഎം മാണി സാറിന്റെ മൂന്നാം ചരമവാർഷികദിനത്തിൽ ഭവനരഹിതരായ ചന്ദ്രൻ നായർക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകുന്ന തിരക്കിലാണ് എലി ക്കുളം പഞ്ചായത്തിലെ മുൻ മെമ്പർ കൂടിയായ തോമസുകുട്ടി.
ചന്ദ്രശേഖരൻ നായർക്കായുള്ള വീടിൻ്റെ കട്ടിള വെക്കൽ ചടങ്ങ് നടന്നു. വരുന്ന ഏപ്രി ൽ ഒൻപതിന് പാലുകാച്ചൽ നടത്തുവാൻ പറ്റുന്ന തരത്തിലാണ് നിർമ്മാണം നടക്കു ന്ന ത് എലിക്കുളം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ രണ്ടാം മൈലിൽ ആ ണ് തോമസുകുട്ടി യുടെ ശ്രമത്തിൽ വീട് നിർമ്മാണം നടക്കുന്നത്. കെ.എം.മാണിയു ടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ തീരുമാനിച്ച കാര്യമാണ് അർഹരായ ഒരു കു ടുംബത്തിന് സ്വന്തം ചെലവിൽ വീട് നിർമ്മിച്ച് നൽകുക എന്നുള്ളതാണ് തുടർന്ന് ഏ റ്റവും യോഗ്യനായ  ഒരു വ്യക്തിയെ കണ്ടുപിടിക്കുകയും വീട് നിർമ്മാണം ആരംഭി ക്കുകയും ചെയ്തു തോമസുകുട്ടി. പത്ത് വർഷം എലിക്കുളം പഞ്ചായത്തിലെ മെമ്പറാ യിരുന്ന സമയത്ത് ഹോണറേറിയം ആയി പ്രതി മാസം ലഭിക്കുന്ന പണം ഉപയോഗിച്ച് സാധുക്കളായ ആളുകൾക്ക് വീട് മെയിന്റനൻസ്, വിവാഹ ധനസഹായം എന്നിവ യ്ക്കായി ധനസഹായം നൽകിയ ചരിത്രവും അദ്ദേഹത്തിനുണ്ട്.
വരുന്ന ഏപ്രിൽ ഒമ്പതിന് കെ.എം.മാണിയുടെ മൂന്നാം ചരമവാർഷികദിനത്തിൽ കേ രള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വീടിൻ്റെ താക്കോൽദാനം നട ത്തുവാനാണ് തോമസുകുട്ടിയുടെ തീരുമാനം. തോമസുകുട്ടിയ്ക്കൊപ്പം സഹധർമ്മി ണിയും മക്കളും ഈ പുണ്യ പ്രവർത്തിക്ക്  പൂർണപിന്തുണയുമായുണ്ട്