ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കൾക്കു ലഭ്യമാക്കി ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ. ദോഹയിലെ പേൾ ഖത്തർ മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്താണ് 5ജി സൂപ്പർനെറ്റ് ഉറീഡൂ ലഭ്യമാ ക്കിയത്. ലഗൂണ മാൾ, കത്താറ കൾച്ചറൽ വില്ലേജ്, വെസ്റ്റ്ബേ, കോർണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളും ഇതിന്റെ പരിധിയിൽ വരും.

വെസ്റ്റ്‌ബേയിലെ ഉറീഡൂ ടവറിൽ നടന്ന ചടങ്ങിൽ ഉറീഡൂ ഖത്തർ സിഇഒ വലീദ് അൽ സയ്ദാണു 5ജി സേവനം ലഭ്യമാക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയത്. ‘ഇന്ന് ഖത്തറും ഉറീഡൂവും ചരിത്രം സൃഷ്ടിക്കുകയാണ്. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യയും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയായി ഉറീഡൂ മാറിയിരിക്കുന്നു. ഖത്തറിലെ ജനങ്ങ ൾക്കാണ് ലോകത്ത് ആദ്യമായി ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. രാജ്യത്തു വിവരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രോൽസാഹിപ്പിക്കാനുള്ള നടപടിയാണിത്– വലീദ് അൽ സയ്ദ് പറഞ്ഞു.

5ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ 2016 മുതൽ ആരംഭിച്ചതാണ്. 5ജി സാങ്കേതി കവിദ്യ സ്ഥാപിക്കാനും, പരിശോധനകൾ നടത്താനുമായി വലിയ നിക്ഷേപം നടത്തി. ഖത്തർ ദേശീയ വീക്ഷണം 2030നെ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ആപ്ലിക്കേഷനുകൾ ലഭ്യമാക്കുന്നതിൽ 5ജി സൂപ്പർനെറ്റ് വലിയ പങ്കുവഹിക്കും. സ്മാർട്ട് റോ‍ഡുകൾ, ഡ്രൈ വറില്ലാത്ത കാറുകൾ, വിർച്വൽ– ഓഗ്‌മെന്റ‍ഡ് റിയാലിറ്റി, ഡ്രോണുകളുടെ സേവനം തുടങ്ങി ഒട്ടേറെ നൂതന ആശയങ്ങൾ നടപ്പാക്കാൻ ഇതു സഹായിക്കുമെന്ന് വലീദ് അൽ സയ്ദ് പറഞ്ഞു. 3.5 ജിഗാഹെട്സ് സ്പെക്ട്രം ഉപയോഗിച്ചാണ് ഉറീഡൂ 5ജി സേവനം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. 2016ലെ ഖത്തർ ദേശീയ ദിനത്തിലാണ് ഉറീഡൂ 5ജി പരീക്ഷണം ആരംഭിച്ചത്. 2017 മേയ് മാസത്തിൽ 5ജി സാങ്കേതികവിദ്യയിൽ അധിഷ്ഠി തമായ 10 ബേസ് സ്റ്റേഷനുകൾ ഉറീഡൂ പൂർത്തിയാക്കി.

നവംബറിൽ ഖത്തർ എയർവേയ്സുമായി സഹകരിച്ചു 5ജി ബിസിനസ് സേവനങ്ങൾ നൽകാൻ ആരംഭിക്കുകയും ചെയ്തു. 5ജി സൂപ്പർനെറ്റ് ലഭ്യമാകാൻ 5ജി സാങ്കേതിക വിദ്യ അധിഷ്ഠിതമായ ഹാൻഡ്സെറ്റുകൾ ആവശ്യമാണ്. ഇത് ഉറീഡൂ ഖത്തറിലെ ഉപഭോക്താക്കൾക്കു ലഭ്യമാക്കും. ഇത് ഒരു തുടക്കം മാത്രമാണെന്നും ഏറെ വൈകാതെ ഖത്തറിലെ കൂടുതൽ മേഖലകളിലേക്കു 5ജി സേവനം വ്യാപിപ്പിക്കുമെന്നും ഉറീഡൂ വ്യക്തമാക്കി.

എന്താണു 5ജി!

ഇതുവരെ കാണാത്ത ഇന്റർനെറ്റ് ഡേറ്റാ വേഗത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കു ന്നതാണു 5ജി. 4ജി എൽടിഇയ്ക്കു സമാനമായ സാങ്കേതികവിദ്യ തന്നെയാണു 5ജിയിലും ഉപയോഗിക്കുന്നത്. പക്ഷേ, 4ജി ഇന്റർനെറ്റിലെ ‍ഡേറ്റാ വേഗം സെക്കൻഡിൽ പരമാവ ധി ഒരു ജിഗാബൈറ്റായിരുന്നെങ്കിൽ, 5ജിയിലെത്തുമ്പോൾ ഇത് സെക്കൻഡിൽ 10 ജിഗാ ബൈറ്റായി വർധിക്കും. ഒരു ഫുൾ എച്ച്ഡി സിനിമ ഡൗൺലോഡ് ചെയ്യാൻ സെക്കൻഡു കൾ മാത്രം മതിയാകുമെന്നു ചുരുക്കം. ഫലത്തിൽ 4ജി സാങ്കേതികവിദ്യയേക്കാൾ പത്തു മടങ്ങു വേഗമാണു 5ജിയിൽ പ്രതീക്ഷിക്കുന്നത്.