നിലവിൽ അഞ്ച് പേരാണ് സ്റ്റാന്റിംഗ് കമ്മറ്റിയിൽ ഉള്ളത്.ഇവർക്കാണ് വോട്ടവകാശം .ഇവരിൽ മൂന്ന് പേർ എൽ ഡി എഫ് അംഗങ്ങളും ഒരാൾ കോൺഗ്രസും,മറ്റൊരു അംഗം ജനപക്ഷവുമാണ്. എൽ ഡി എഫിന്റെ മൂന്ന് അംഗങ്ങളിലൊരാൾ തീർത്ഥാടന യാത്രയി ലാണ്. മുൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായിരുന്ന ഇദ്ദേഹം തന്നെ നിർബ ന്ധിച്ച് സ്ഥാനം രാജിവയ്പ്പിച്ചതിൽ പ്രതിക്ഷേധത്തിലുമാണ്.ഇദ്ദേഹം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തില്ലന്നാണ് സൂചന അങ്ങനെ വന്നാൽ.ജനപക്ഷത്തിന്റെ നിലപാട് നി ർണായകമാകും.

കോൺഗ്രസ് ജനപക്ഷ അംഗങ്ങളിലൊരാൾ മത്സരിക്കുകയും,പരസ്പരം പിന്തുണയ്ക്കു കയും ചെയ്താൽ രണ്ട് രണ്ട് എന്ന നിലയിൽ കാര്യങ്ങളെത്തുകയും നറുക്കെടുപ്പിന് കളമൊരുങ്ങുകയും ചെയ്യും. ഇതാണ് എൽ ഡി എഫ് നേതൃത്വത്തെ ആശങ്കയിലാക്കുന്ന ത്.നിലവിൽ കോട്ടയം ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ജനപക്ഷം എൽ ഡി എഫു മായുള്ള ബന്ധം വിച് ഛേദിച്ച നിലയിലാണ്.അതുകൊണ്ട് തന്നെ ഇവർ കോൺഗ്രസു മായി ചേർന്ന് സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പിനെ നേരിട്ടാലും അത്ഭുത പ്പെടേണ്ടതില്ല.

നേരത്തെ ഭരണ സമിതിയുടെ തുടക്കത്തിൽ രണ്ടു വർഷക്കാലം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം ജനപക്ഷ അംഗത്തിന് വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ പി ന്നീട് ഇത് നൽകിയില്ല. ഇതിൽ ജനപക്ഷ അംഗം പ്രതിക്ഷേധത്തിലുമാണ്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം നഷ്ടമായാൽ എൽ ഡി എഫിന് അത് വലിയ തിരിച്ച ടിയായിരിക്കും നൽകുക.ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ചെത്തിയ കുഞ്ഞുമോൾ ജോ സാണ് എൽഡിഎഫിന് വേണ്ടി സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കു ന്നത്.