കാഞ്ഞിരപ്പള്ളി: കൊച്ചി കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലം മാറ്റം ലഭിച്ച കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ ആയിരുന്ന ഷാജു ജോസിന് യാത്രയപ്പും എസ്.പിയുടെ മികച്ച കഞ്ചാവ് മാഫിയക്കെതിരെയുള്ള പോരാട്ടത്തിന് പുരസ്‌ക്കാരത്തിന് അര്‍ഹനായ കാഞ്ഞിരപ്പള്ളി എസ്.ഐ എ.എസ് അന്‍സലിന് അനുമോദനവും കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ നടന്നു. ജനമൈ ത്രി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എ.എസ് അന്‍സല്‍ അധ്യക്ഷത വഹിച്ചു.ഷാജു ജോസിനും അന്‍സലിനു മുള്ള പുരസ്‌ക്കാരങ്ങള്‍ എരുമേലി എസ്.എച്ച്.ഒ റ്റി.ഡി സുനില്‍ കുമാര്‍ നല്‍കി.കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, മുണ്ടക്കയം എസ്.എച്ച്.ഒ അനൂപ് ജോസ്, എരുമേലി എസ്.ഐ ഫ്രാന്‍സിസ്, കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ പി.ആര്‍. ഒ സാബു കെ.ബി തുടങ്ങിയവര്‍ സംസാരിച്ചു.യോഗത്തിന് ശേഷം സ്‌നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ക്ക് ജനമൈത്രി അംഗങ്ങളായ വി.എ ഷുക്കൂര്‍, ഷൈജു ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.