പൊൻകുന്നം: ഇടത് സർക്കാർ നാലര വർഷമായി നടക്കാത്ത വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ പറഞ്ഞു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നും ജീവനക്കാരുടേയും യുവജനങ്ങളുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും പ്രകടനപത്രികയിൽ പറഞ്ഞ ഒന്നും പാലിക്കാൻ കഴിയാതെ പ്രളയത്തിൻ്റെയും കോവി ഡിൻ്റെയും പേരിൽ ശമ്പളം കവർന്നെടുത്ത് ഉപദ്രവിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .കെ .എസ് ടി യു കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ഡി.ഇ.ഓഫീസിന് മുൻപി ൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.എസ്.ടി.യു ജില്ലാ പ്ര സിഡണ്ട് നാസർ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല, വൈസ് പ്രസിഡണ്ട് പി.എം.സലിം ,എസ്.ഇ യു സംസ്ഥാന സെക്രട്ടറി പി.എ.നൗഷാദ്, കെ.എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ടി.എ.നിഷാദ്, കെ.എച്ച്.എസ്.ടി. യു സംസ്ഥാന സെക്രട്ടറി പി.എ. ഇബ്രാഹിം കുട്ടി, കെ.എസ്.ടി.യു.ജില്ലാ സെക്രട്ടറി തൗ ഫീഖ് ബഷീർ, എൻ.വൈ ജമാൽ, സന്തോഷ് കുമാർ പി.എസ്  തുടങ്ങിയവർ പ്രസംഗിച്ചു