എലിക്കുളം പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് നടന്ന വിവാഹ സൽക്കാരത്തിനെതിരെ ബി.ജെ.പി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി. പതിമൂന്നാം വാർഡിൽ നടന്ന വിവാഹ സൽക്കാരങ്ങളിൽ അഞ്ഞൂറിലധികം പേരാണ് പങ്കെടുത്തതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട പൊൻകുന്നം പോലീസിലാണു പരാതി നൽകിയിരിക്കുന്നത്.
വിവാഹ ചടങ്ങിൽ പരസ്യമായി പ്രോട്ടോക്കോൾ ലംഘനം ഉണ്ടായതായും ഇതറി ഞ്ഞിട്ടും കൂട്ടുനിന്ന വാർഡ് മെംബർമാർക്കെതിരെയും ആശാ വർക്കർക്കെതിരെയും പരിപാടി നടന്ന പനമറ്റം വായനശാല അധികൃതർക്കെതിരെയുമാണ് കേസ് നൽകി യിരിക്കുന്നത്.