ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ യും കൃഷിഭവന്റെയും നേതൃത്വത്തിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. വിളവെടുപ്പി ന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. എസ് സജിമോൻ ആദ്യ  വിളവെടു ത്ത്, ഉത്പന്നങ്ങൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ജെസ്സി ജോസിന് നൽകി  ഉ ദ്ഘാടനം  ചെയ്തു. പതിനൊന്നാം വാർഡിൽ പ്രവർത്തിക്കുന്ന വർണ്ണം എസ്.ഏച്ച്.ജി. അംഗങ്ങളും,ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലെ വാർഡ് തല കർഷക ഗ്രൂപ്പും ചേർന്ന് കൃഷി ചെയ്ത പച്ചക്കറികളാണ് വിളവെടുത്തത്.
10 സെൻറ് സ്ഥലത്ത് 16 പേർ ചേർന്നാണ് കൃഷിയിറക്കിയിരിക്കുന്നത്, വഴുതന, ത ക്കാളി, പച്ചമുളക്,പയർ, വെണ്ട എന്നിവയുടെ വിളവെടുപ്പ് ആണ് ആരംഭിചിരിക്കു ന്നത് .കൃഷിഭവനിൽ നിന്നും വിത്തും വളവും തൈകളും സൗജന്യമായി നൽകിയി രുന്നു. വിളവെടുത്ത ഉത്പന്നങ്ങൾ കൃഷിയിടത്തിൽ  വച്ച്  തന്നെ ലേലം ചെയ്ത് നൽ കി. വരും ദിവസങ്ങളിലും തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം നാലുമണി ക്ക് നടത്തുന്ന വിളവെടുപ്പു കളിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ കൃഷിയിടത്തിൽ വച്ച് തന്നെ ലേലം ചെയ്ത് നൽകുന്നതുമാണ്. പ്രാദേശികമായി വിളയിച്ച തനത് ജൈവ പച്ച ക്കറികൾ വാങ്ങുവാൻ താത്പര്യം ഉള്ളവർക്ക് ലേലത്തിൽ പങ്കെടുത്ത് രൊക്കം പണം നൽകി ഉത്പന്നങ്ങൾ വാങ്ങാവുന്നതാണ്.
കൃഷി ഓഫിസർ ശ്രീമതി ആർദ്ര ആൻ പോൾ, കൃഷി ഓഫീസർ ഇൻചാർജ് വേണു ഗോപാൽ പി. ആർ, അസിസ്റ്റൻ്റ് കൃഷി ഓഫിസർ മനോജ് മോൻ അഗസ്റ്റിൻ, കൃഷി അസിസ്റ്റൻ്റ് വിനു എം. വി, വർണം എസ്.എച്ച്. ജി. പ്രസിഡൻ്റ്  ഷാജൻ കെ.കെ, സെ ക്രട്ടറി നിയാസ് പി. ഇ, വൈസ് പ്രസിഡണ്ട് സിദ്ദീഖ്.വി.മുഹമ്മദ്, അംഗങ്ങളായ സു ധാകരൻ കെ. പി, സക്കിർ കെ. ഐ, കൂട്ടിക്കൽ കാർഷിക സേവന കേന്ദ്രം ഫെസിലി റ്റേറ്റർ ദീജ . സി. ഡി, ഭാരതീയ പ്രകൃതി കൃഷി ക്ലസ്റ്റർ കോർഡിനേറ്റർ മാരായ അഖിൽ തോമസ് ജോർജ്, രഞ്ജിത്ത് ഹരിദാസ്  തുടങ്ങിയവരും  കൃഷിക്കും തുടർ പരിപാടി കൾക്കും നേതൃത്വം നൽകി വരുന്നു