തമ്പലക്കാട്: തൊണ്ടുവേലി കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകര്‍ന്നു. ഉയരത്തി ല്‍ സ്ഥാപിച്ചിരുന്ന രണ്ട് സംഭരണികളില്‍ ഒന്നാണ് തകര്‍ന്നത്.അയ്യായിരം ലിറ്റര്‍ സംഭര ണ ശേഷി ഉള്ള സിന്തറ്റിക് ടാങ്കാണിത്. ആറ് വര്‍ഷം മുമ്പാണ് പദ്ധതി തുടങ്ങിയത്. സംഭ രണി തകര്‍ന്നത് പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണിത്.
പ്രദേശത്തെ ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ച സൊസൈറ്റിയാണ് പദ്ധതിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഒരുവര്‍ഷം മുമ്പ് സംഭരണിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ ന്ന് അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും ഉപയോഗിച്ച സംഭരണിയാണ് തകര്‍ന്നതെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.