പ്രളയാനന്തര കൂട്ടിക്കൽ പഞ്ചായത്തിന്റെ പുന സൃഷ്ടിക്കായി വിവിധ വകുപ്പു മന്ത്രി മാർക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് PS സജിമോൻ, കേരള കോൺഗ്രസ് നേതാവ് ബിജോയി ജോസ് , സി.പി.ഐ ലോക്കൽ സെക്രട്ടറി സനീഷ് പുതുപ്പറമ്പിൽ എന്നി വരടങ്ങുന്ന കൂട്ടിക്കൽ പഞ്ചായത്ത് LDF കമ്മറ്റിയുടെ നേതൃത്വത്തിൽ നിവേദനങ്ങൾ നൽകി പൂഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പീരുമേട് MLA വാഴൂർ സോ മൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

മുണ്ടക്കയം വാഗമൺ റോഡ്, കൈപ്പള്ളി റോഡ്, ഏന്തയാർ – മുക്കുളം പാലം, പുനര ധിവാസവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അനുവദിച്ച ഭൂമിയുടെ രജിസ്ട്രേഷൻ ഫീ സ് ഒഴിവാക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ, ഉൾപ്പെടെ നിരവധി പുനർ നിർമ്മി തി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് നിവേദനങ്ങൾ നൽകിയത്.  റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ, പൊതുമരാമത്ത് മന്ത്രി PA മുഹമ്മദ് റിയാസ് ,തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി MV ഗോവിന്ദൻ മാസ്റ്റർ, തുടങ്ങിയവർക്ക് നിവേദനങ്ങൾ സമർപ്പിച്ചു.