എം.ജി യൂണിവേഴ്സിറ്റി എംപ്ലോയിസ് അസോസിയേഷൻ കൂട്ടിക്കൽ തേൻപുഴയിലെ ഇ. എം.എസ് നഗറിൽ നിർമ്മിച്ചു നൽകുന്ന വീടിന് സിപിഐ എം ജില്ലാ സെക്രട്ടറി എ. വി റസൽ തറക്കല്ലിട്ടു.ചടങ്ങിൽ സംഘടനയുടെ പ്രസിഡണ്ട് കെ.പി ശ്രീനി അധ്യക്ഷ നായി.സെക്രട്ടറി വി.പി മജീദ് വിശദീകരണം നടത്തി.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ കമ്മി റ്റിയംഗം പി.കെ സണ്ണി, കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് സജിമോൻ, കൂ ട്ടിക്കൽ ലോക്കൽ സെക്രട്ടറി എം.എസ് മണിയൻ, എം.ജി യൂണിവേഴ്സിറ്റി സെനറ്റ് അം ഗം ജെ ലേഖ, കെ.ടി രാജേഷ് കുമാർ, കൂട്ടിക്കൽ പഞ്ചായത്ത് അംഗം എം.വി ഹരിഹ രൻ, സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷിജി സുനിൽ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി ബിസ്മി സൈനുദ്ദീൻ, കെഎസ്കെടിയു സെക്ര ട്ടറി എം ജി വിജയൻ എന്നിവർ സംസാരിച്ചു. കൂട്ടിക്കലിൽ കഴിഞ്ഞ വർഷമുണ്ടായ പ്രളയദുരിത്തിൽ നഷ്ടം സംഭവിച്ചവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.