പ്രതികരണ ശേഷി നഷ്ടപ്പെട്ട സംസ്ക്കാരിക നായകമ്മാരുടെ നിശബ്ദത ഭയാനകമെന്ന് കെ.പി.സി.സി.സംസ്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ. വി.പ്രദീപ് കുമാർ പറഞ്ഞു. രാഹുൽഗാന്ധി ജനമധൃത്തിൽ കൊണ്ടു വന്ന വോട്ട് ചോരി വിവാദത്തിൽ സംസ്ക്കാരിക നായകമ്മാർക്ക് പ്രതികരണം ഇല്ലാത്തത് ലജ്ജിപ്പിക്കുന്നു. ഇൻഡൃൻ ജനാധിപതൃം നശിക്കാതിരിക്കാൻ ഇനിയെങ്കിലും ഇവർ വായ തുറക്കണം.മോദി ഭരണകൂടം വെച്ചു നീട്ടുന്ന നക്കാപിച്ചക്കു മുൻപിൽ കിഴടങ്ങാനാണ് ഭാവമെങ്കിൽ രാജൃത്തോട് ചെയ്ത അപരാധത്തിന് പശ്ചാതപിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃ സമ്മേളനം പൊൻകുന്നം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. നിയോജക മണ്ഡലം ചെ യർമാൻ ജി.ഹരിലാൽ അദ്ധൃക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് മുഖൃപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാർ ടിഹാന ബഷീർ, അൻവർ പുളിമൂട്ടിൽ,കൺവീനർ സന്തോഷ് മണ്ണനാനി,ശൃാംബാബു,ലൂസിജോർജ്ജ്,സൂരജ്കുമാർ,ഷൈജൂ ആൻ്റണി,കെ.രാജേന്ദ്രൻ പ്രസംഗിച്ചു.

+ There are no comments
Add yours