കാഞ്ഞിരപ്പള്ളി: യൂണിവേഴ്സിറ്റി പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ കോവി ഡ് 19 പകരുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനായി ആവശ്യമായ സാനിട്ടെസർ സെന്റ് ഡൊമിനിക്സ് കോളേജ് സ്വയം തയ്യാറാക്കി. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീ ക്ഷ എഴുതുന്നതിന് ആ വശ്യമായ മുൻകരുതലുകളെല്ലാം കോളേജ് സ്വീകരിച്ചിട്ടുണ്ട്.
പ രീക്ഷ എഴുതുന്നവർക്കെല്ലാം അതാത് ഹാളുകൾക്ക് പുറത്ത് സാനിട്ടൈസറും ആവശ്യ മായ മാസ്ക്കുകളും തയ്യാറാക്കി ക്രമീകരിച്ചിട്ടുണ്ട്. ചുമയും മറ്റ് ബുദ്ധിമുട്ടുകളും ഉള്ള വരുമായ എല്ലാ കുട്ടികൾക്കും പ്രത്യേകം പരീക്ഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.സാനി ട്ടെസർ തയ്യാറാക്കിയത് കോളേജിലെ ബോട്ടണി, കെമിസ്ട്രി വിഭാഗങ്ങളുടെ നേതൃത്വത്തി ലാണ്. കുട്ടികൾക്ക് സാനിറ്റൈസർ തയ്യാറാക്കുന്നതിനുള്ള പരിശീലനവും നൽകി . Prof . മൈക്കിൾ തോമസ് , Prof. ഫ്രാൻസിസ് തോമസ്, Prof നിധിൽ ജോയി, മാർട്ടിൻ , നോയൽ എന്നിവർ നേതൃത്വം നൽകി .