കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പരിധില്‍ 44 പേര്‍ കോവിഡ്19 നിരീക്ഷണത്തില്‍. പ ഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ആരോഗ്യ വകുപ്പ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്നു വന്നവരാണ് നിരീക്ഷണത്തിലുള്ളത്. സര്‍ക്കാര്‍ നിര്‍ദേ ശപ്രകാരം ആരോഗ്യ വകുപ്പ്, ആശ, പഞ്ചായത്ത് മെംബര്‍മാരുടെ നേതൃത്വത്തില്‍ ബോ ധവത്കരണം നടത്തുന്നതായി മെംബര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

മുന്‍കരുതലിന്റെ ഭാഗമായി 25ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടത്തരുതെ ന്നാവശ്യപ്പെട്ട് ആരാധനാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കും. വിവാഹം, മരണം എന്നീ ചട ങ്ങുകളിലും ആളുകള്‍ പങ്കെടുക്കുന്നത് പരിമിതമാക്കാന്‍ നിര്‍ദേശം നല്‍കും. പ്രതി രോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍  സാനിറ്റൈസര്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.