മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഗ്ലെൻ റോക്ക് ചാരിറ്റബിൾ സൊസൈറ്റിയു ടെയും ഡെൽറ്റ റബ്ബർ ഫാക്ടറി മല്ലികശേരിയുടെയും മറ്റ്‌ സുമനസ്സുകളുടെയും സഹകര ണത്തോടെ പുതിയതായി ആരംഭിച്ച  ഡയാലിസിസ് യൂണിറ്റിന്‍റെ  വെഞ്ചെരിപ്പ് മാർ മാ ത്യു അറയ്ക്കലും ഉദ്ഘാടനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും നിർവഹിച്ചു.
മലയോര കർഷകരും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്ന കാഞ്ഞിരപ്പള്ളി രൂപത യുടെ ആതുരാലയമായ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സാധാരണ ജനങ ൾക്ക് ഏറ്റവും മികച്ച ചികിത്സ ഒരുക്കുക എന്നതാണ് ലക്ഷ്യം എന്ന് മാർ ജോസ് പുളിക്ക ൽ പറഞ്ഞു.
വൃക്ക മാറ്റിവക്കൽ ശാസ്ത്ര ക്രിയ സാധാരണ ജനങ്ങളെ സംബന്ധിച്ച് പ്രായോഗികമല്ല എ ന്നും അവർക്ക് ജീവൻ നിലനിർത്താൻ ഡയാലിസിസ് ചെയ്യണം എന്നും ആയതിനാലാണ് മെഡിക്കൽ ട്രസ്റ്റിൽ  ഡയാലിസിസ് പോലുള്ള പുതിയ വിഭാഗങ്ങൾ ആരംഭിക്കുന്നത് എ ന്ന് അദ്ദേഹം കൂട്ടി ചേർത്തു.ആശുപത്രി ഡയറക്ടർ ഫാ. സോജി കന്നാലിൽ സ്വാഗതം പ റഞ്ഞ യോഗത്തിൽ മാർ ജോസ് പുളിക്കൽ  ഉദ്ഘാടനവും  മാർ മാത്യു അറക്കൽ വെഞ്ച രിപ്പ് കർമ്മവും നിർവഹിച്ചു. ഗ്ലെൻ റോക്ക് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളായ  ജോസഫ് എം.  കള്ളിവയലിൽ, സെബാസ്റ്റ്യൻ പി. ജോർജ്,  മിഖായേൽ കള്ളിവയലിൽ, ജിയോ സെബാസ്റ്റ്യൻ, പ്രീതി ജോർജ്,  ഡെൽറ്റ റബ്ബർ ഫാക്ടറി എം ഡി ബിനു സ്കറിയ കുന്നേൽ, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ബിനു  വികാരി ജനറൽമാരായ റവ. ഫാ ജസ്റ്റിൻ പഴയപറമ്പിൽ, റവ ഫാ. ബോബി അലക്സ്‌ മണ്ണംപ്ലാക്കൽ,  എം ഡി സ്‌ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ  മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എം. മാത്യു, ഡോ. ഗൗതം രാജൻ എന്നിവർ സന്നിഹിതരായിരിക്കും.  അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ യോഗത്തിന് നന്ദി അറിയിച്ചു.