ടാറിംഗ് ജോലികൾ പൂർത്തീകരിച്ച ചേനപ്പാടി ഗുരുമന്ദിരം -പറപ്പ റോഡ് സെബാസ്ത്യ ൻ കുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ടോമി അധ്യക്ഷനായി. എരു മേലി പഞ്ചായത്ത് അംഗങ്ങളായ ടിവി ഹർഷകുമാർ, പി കെ തുളസി, സംഘാടക സ മിതി കൺവീനർ വി ഡി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.എംഎൽഎ ഫണ്ടിൽ നിന്നും 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും പത്തുലക്ഷം രുപയും ചെ ലവഴിച്ചാണു് ഈ റോഡ് ടാറിഠ ഗ് നടത്തിയത്.