പെരുവന്താനം മുസ്ലീം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിലുള്ള റിപ്പബ്ലിക്ക് ദിനാഘോഷ വും മതവിജ്ഞാന സദസും ജനുവരി 26, 27, 28, 29 തിയതികളിലായി പള്ളി വളപ്പിൽ നടക്കുമെന്ന് ജമാഅത്ത് പ്രസിഡണ്ട് എൻ എ വഹാബ് നാര കത്തും കാട്ടിലും സെക്രട്ട റി പി എച്ച് മുഹമ്മദ് ഇസ്മായിലും അറിയിച്ചു.26 ന് രാവിലെ 8.30 ന് പതാക ഉയർത്ത ൽ, പത്തിന് മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നൂറുൽ ഇസ്‌ലാം മദ്ര സാ പിടിഎ സെക്രട്ടറി കെ എ നൗഫൽ മൗലവി ഉൽഘാടനം ചെയ്യും.
രാത്രി ഏഴിന് ചേരുന്ന പൊതുസമ്മേളനം പെരുവന്താനം ജമാഅത്ത് ചീഫ് ഇമാം ജൗഹറുദ്ദീൻ ബാഖവി ഉൽഘാടനം ചെയ്യും. തുടർന്ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവി  മതപ്രഭാഷണം നടത്തും.28 ന് കൊല്ലക്കടവ് ചീഫ് ഇമാം സൽമാൻ മൗലവി പ്രഭാഷണം നടത്തും.