30 കുടുംബങ്ങളുടെ കൂട്ടായ്മയായ തോണിപ്പാറ ഗ്രാമ കൂട്ടായ്മ നേതൃത്വത്തിൽ പച്ചക്ക റി കിറ്റ് വിതരണം ചെയ്തു.കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ നൂറ് കണ ക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുന്ന കുടുoബങ്ങൾക്ക് കൈതാങ്ങായി സ്വന്തം പ്രദേ ശത്തുള്ള കുടുംബങ്ങൾ തന്നെ ആശ്രയമായി.കിറ്റിൻ്റെ വിതരണോദ്ഘാടനം ചിറക്കടവ് ഗ്രാമപഞ്ചായത് പ്രസിഡൻ്റ് ജയശ്രീധർ നിർവ്വഹിച്ചു.

300 കിറ്റുകളാണ് തോണിപ്പാറയിലും പരിസര പ്രദേശങ്ങളിലുമായി സംഘടന വിതരണം ചെയ്തത്. ഇതോടൊപ്പം കൂട്ടായ്മ അംഗങ്ങൾക്ക് നല്കുന്ന പലവ്യഞ്ന കിറ്റുകളുടെ വി തരണോദ്ഘാടനം വാർഡ് മെമ്പർ P. മോഹൻ റാം നിർവ്വഹിച്ചു.കൂട്ടായ്മ പ്രസിഡൻ്റ് കെ..കെ സുരേഷ്, സെക്രട്ടറി എം.എസ്.സാനു തുടങ്ങിയവർ നേതൃത്വം നല്കി.