മുണ്ടക്കയം:10 മാസം മുമ്പു പ്രകൃതി ദുരന്തത്തില്‍ മരം കട പുഴുകി വീണു തകര്‍ന്ന റോഡ്, പണിയാത്തതിനെ തുടര്‍ന്ന് 12 ഏക്കര്‍ നിവാസികള്‍ സിപിഎമ്മിന്റെ നേതൃ ത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.വന്‍മരം കടപുഴകി വീണതോടെയാണ് റോഡ് പൂര്‍ണമായും ഇടിഞ്ഞു പോവുകയും നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടതും.

12 ഏക്കര്‍ പ്രേദശത്തെ 56 വീടുകള്‍ ഇതോടെ ഒറ്റ പെട്ടു കിടക്കുകയാണ്.എന്നാല്‍ മരം മുറിച്ച് നീക്കുവാനോ തകര്‍ന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യുവാനോ അധികൃതര്‍ തയാറാകുന്നില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. സിപിഎം ലോക്കല്‍ സെക്രട്ടറി സി.വി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റജീന റഫീഖ്, കെ.എന്‍.സോമരാജന്‍, എം.ജി രാജു, സുജേഷ്, റിനോഷ് രാജേഷ്, ഷംസു എന്നിവര്‍ പ്രസംഗിച്ചു.