പാറത്തോട്: കേരള ഗവണ്‍മെന്‍റ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സപ്ലേക്കോ യില്‍ നിന്നുമുള്ള കിറ്റുകല്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഗ്രേസി ഹൈസ്കൂളില്‍ ഒരുമാസക്കാലമായി തയ്യാറാക്കി  വരികയാണ്. പാറത്തോട് സപ്ലേക്കോ മാനേജര്‍ നൂര്‍ജം ബീവിയുടെ നേതൃത്വത്തില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ യാണ് കിറ്റുകള്‍ തയ്യാറാക്കുന്നതും റേഷന്‍ കടകളിലേക്കെത്തിക്കുന്നതും..
മാവേലി സ്റ്റോറിലെ ജീവനക്കാരോടൊപ്പം ഡി.വൈ.എഫ്.ഐ,യൂത്ത് കോണ്‍ഗ്രസ്,കെ സി.വൈ.എം,മഹിള അസോസിയേഷന്‍ എന്നീ സംഘടന പ്രവര്‍ത്തകരും സി.എം.സി മ ഡത്തിലെ കന്യാസ്ത്രീകള്‍ എന്നിവര്‍ സേവനം ചെയ്യുന്ന ഈ സത്പ്രവര്‍ത്തനത്തിന് സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് റ്റി.എ സൈനില്ല,സുനില്‍ മിഷന്‍പറമ്പില്‍,സുബിന്‍,ജയന്‍ അക്ഷയ,പാപ്പച്ചന്‍ മാന്തറ,മഹിളാ പഞ്ചായത്ത്  സെക്രട്ടറി അനു രാജ് എന്നിവര്‍ നേതൃ ത്വം നല്‍കുന്നൂ.