കാഞ്ഞിരപ്പള്ളി: കണ്ടെയ്ൻമെൻറ് സോണിൽ വേറിട്ട ഭക്ഷണ കിറ്റുമായി കോൺഗ്രസ് മൈനോറിറ്റി സെൽ നിയോജക മണ്ഡലം കമ്മിറ്റി, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാ ഹികൾ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എ.ഷെമീറിൻ്റെ നേതൃത്യത്തി ൽ എത്തി.ജില്ലാ ഭരണകൂടം  കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച 11-ാം  വാർഡ് പൂതക്കുഴി സർവീസ് സ്റ്റേഷന് സമീപത്തെ കുടുംബങ്ങൾക്ക് പാൽ, കോഴിഇറച്ചി , മുട്ട എന്നിവയാണ് വിതരണം ചെയ്തത്. കോവിഡിനെ പ്രതിരോധിക്കാൻ പോഷകാഹാര ങ്ങൾക്ക് കഴിയുമെന്നതിനാലാണ് പതിവ് ഭക്ഷ്യധാന്യ സാധനങ്ങൾക്ക് പകരം ഈ കിറ്റ് നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു.

17  പേർ കോവിഡ് പോസിറ്റീവായ ഈ മേഖല 12 ദിവസമായി കണ്ടെയ്ൻമെൻറിലാ ണ്. പ്രദേശത്ത് കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ നിയന്ത്രണങ്ങളാണ്  ആരോ ഗ്യ വകുപ്പും പോലീസും തദ്ദേശ വകുപ്പും  ചേർന്ന് ഏർപ്പെടുത്തിയത്. ജനപ്രതിനിധിക ളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടൽ മൂലം ഇവിടെ കോവിഡ് വ്യാപനം തട യുന്നതിന് കഴിഞ്ഞിരുന്നു.തുടർ പരിശോധനയിൽ 6 പേർ നെഗറ്റീവായി വീട്ടിൽ തിരിച്ചെ ത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ.ഷെമീർ ഗ്രാമപഞ്ചായത്തംഗം നു ബിൻ അൻഫലിന്  ഭക്ഷണകിറ്റ് കൈമാറി വിതരണോത്ഘാടനം നിർവഹിച്ചു.

മൈനോറിറ്റി സെൽ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് സജാസ്, യൂത്ത് കോൺ ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡ ൻ്റ് ഒ.എം.ഷാജി, ഫൈസൽ.എം.കാസിം, അഫ്സൽ കളരിക്കൽ, ഫസിലി കോട്ടവാതു ക്കൽ, നയാഫ് ഫൈസൽ, കെ.എസ്.നാസർ, ഇ.എസ്.സജി, അഷ്കർ നസീർ, അബ്ദുൾ സമദ്, വോളൻ്റിയർമാരായ അഷ്കർ നസീർ, ടി.ഐ. മനാഫ്, റിഷാദ് റഷീദ് എന്നിവർ നേതൃത്വം നൽകി.