കാഞ്ഞിരപ്പള്ളിയിൽ ലിങ്ക് റോഡുകൾ തകർന്നത് യാത്രക്കാരെ വലയ്ക്കുന്നു. താലൂക്കാ ശുപത്രി കത്തീഡ്രൽ പള്ളി റോഡും,സുഖോദയ റോഡും, പുളി മാവ് ആനക്കല്ല് റോഡും തകർന്നതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. താലൂക്കാശുപത്രി കത്തീഡ്രൽ പള്ളി റോഡും,സുഖോദയ റോഡും തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോള മായി. പേട്ട റോഡിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂടുതലാ യും ഉപയോഗിക്കുന്ന റോഡാണിത്. ഇടയ്ക്ക് നാട്ടുകാർ പിരിവിട്ട് എടുത്ത പണം കൊ ണ്ട് റോഡിന്റെ ഒരു ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും നാളുകൾ കഴിഞ്ഞതോടെ ഇതും തകർന്നു.കുത്തിറക്കങ്ങളിലാണ് വലിയ കുഴികൾ ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.

നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. തകർന്ന് കിടക്കുന്ന റോഡിലെ ഇളകി കിടക്കുന്ന മെറ്റലുകളിൽ കയറിയാണ് പലപ്പോഴും അപകട ങ്ങൾ ഉണ്ടാകുന്നത്.ഇവിടെ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും കൂടുതൽ ദുരിത മാകുന്നു. റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നതാണ് ടാറിംഗ് തകരാൻ കാരണമെന്ന് പ്രദേശവാസികൾ തന്നെ പറയുന്നു. അറ്റകുറ്റപ്പണി നടത്താതിൽ നാട്ടുകാരും യാത്രക്കാ രും വലിയ പ്രതിക്ഷേധത്തിലാണ്. എന്നാൽ ടെൻണ്ടർ നടപടി പൂർത്തിയാക്കായിട്ടുണ്ടെ ന്നും കരാറുകാരന്റെ ഭാഗത്ത് നിന്നുള്ള കാല താമസമാണ് റോഡ് നിർമ്മാണം വൈകാൻ കാരണമെന്നും വാർഡ് മെമ്പർ ജോഷി അഞ്ചനാട്ട് അറിയിച്ചു.

പുളിമാവ് ആനക്കല്ല് റോഡും തകർന്നു കിടക്കുകയാണ് .പേട്ട റോഡിൽ നിന്നുള്ള വാഹ നങ്ങൾ തമ്പലക്കാട് ഭാഗത്തേക്ക് പോകുവാൻ ഉപയോഗിക്കുന്ന പാതയാണിത്.ഈ റോ ഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ് രൂപം കൊണ്ടിട്ടുള്ളത്.