കാഞ്ഞിരപ്പള്ളി പഞ്ചായത്ത്  വള്ളികാട് നിവാസികളുടെ ശുദ്ധജലം വീടുകളിലെത്തുക എന്ന സ്വപ്നം യാഥാര്‍ഥ്യമായി. പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ വള്ളികാട് ഭാ ഗത്തെ 35ല്‍ പരം കുടുംബങ്ങളുടെ ശുദ്ധജല പ്രശ്‌നത്തിനാണു ശാശ്വത പരിഹാരമായത്. പഞ്ചായത്ത് ഫണ്ട് മൂന്നുലക്ഷം രൂപ വിനിയോഗിച്ച് കരിന്പുകയം കുടിവെള്ള പദ്ധതി യിലെ പൈപ്പുലൈന്‍ 265 മീറ്റര്‍ നീളത്തില്‍ വലിച്ചാണ് വീടുകളില്‍ ശുദ്ധജലം എത്തിച്ച ത്.

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ നിര്‍വഹി ച്ചു. വൈസ് പ്രസിഡന്റ് റിജോ വാളാന്തറ അധ്യക്ഷതവഹിച്ചു. ബിനോയി പാഴിയാങ്ക ല്‍, മാത്തച്ചന്‍ വടക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.