അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് ഓണക്കിറ്റ് നിഷേധിച്ച സർക്കാർ നടപടി പിൻവലിക്കണം. രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ… 
പാറത്തോട്. എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ പ്ര ഖ്യാപിച്ചപ്പോഴും അഗതി മന്ദിരങ്ങൾ അനാഥ മന്ദിരങ്ങൾ ശിശു മന്ദിരങ്ങൾ എന്നിവിട ങ്ങളിലെ അന്തേവാസികളെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയത് കടുത്ത പ്രതിഷേധാർ ഹമാണ് എന്ന് രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മ റ്റി അഭിപ്രായപ്പെട്ടു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കോവിഡും പ്രളയവും മൂലം ബു ദ്ധിമുട്ടിലായി ആരും സഹായിക്കാനില്ലാതെ സാമൂഹിക ക്ഷേമ വകുപ്പ് അനാഥ മന്ദിരങ്ങ ളിൽ താമസിപ്പിക്കുന്ന അന്തേവാസികൾക്കും ഓണക്കിറ്റുകൾ നിഷേധിച്ചിരിക്കുകയാണ്.
ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഇത്തരം ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസി കൾക്ക് ആകെ നൽകിയിരിക്കുന്നത് ഏപ്രിൽ മാസം വിതരണം ചെയ്ത അഞ്ചു കിലോ അരിയും നാലു പേർക്ക് വീതം ഒരു കിറ്റുമാണ്. ഇത്തരം സ്ഥാപനങ്ങളിലെ മാനസിക അസ്വാസ്ഥ്യം ബാധിച്ചവർക്ക്  സൗജന്യമായി മരുന്നുകൾ നൽകുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പാക്കപ്പെട്ടിട്ടില്ല.  ഇത്തരം സ്ഥാപനങ്ങൾക്ക് ഭക്ഷണമായും മരുന്നുകളായും പുറത്തുനിന്നും കിട്ടിയിരുന്ന സഹായമെല്ലാം കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ നിലച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിലും മലയാളികൾ ഓണം ഉൽസാഹപൂർവ്വം ആഘോഷിക്കുകയും അതിനു വേണ്ടി സർക്കാർ ഓണക്കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുമ്പോൾ ക്ഷേമ സ്ഥാപനങ്ങളിലെ ആരോരുമില്ലാത്ത ഇത്തരം അന്തേവാസികളോട് സർക്കാർ കാണിക്കുന്നത് കടുത്ത നീതികേടും ഓണത്തിന്റെ മഹത്തായ മൂല്യങ്ങളെ നിഷേധിക്കുന്നതുമാണ് എന്നും രാജീവ് യൂത്ത് ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു.  നിലപാട് തിരുത്താൻ സർക്കാർ തയ്യാറാകുന്നില്ല എങ്കിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പ്രദേശത്തെ  അനാഥ മന്ദിരങ്ങളിലെയും ശിശു മന്ദിരങ്ങളിലെയും മുഴുവൻ അന്തേവാസികൾക്കും ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ എത്തിച്ചു നൽകുമെന്ന് ഡി സി സി ജനറൽ സെക്രട്ടറി റോണി കെ. ബേബി, രാജീവ് യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ അറക്കൽ എന്നിവർ അറിയിച്ചു.