നവം.22 മുതൽ 24 വരെ കാഞ്ഞിരപ്പള്ളിയിൽ വെച്ച് നടക്കുന്ന ജില്ലാ കേരളോത്സവത്തി ന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്താഫീസ് വളപ്പിലു ള്ള പകൽ വീട് സമുച്ചയത്തിൽ പ്രവർത്തനമാരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം സ്വാഗതസംഘം ചെയർമാനും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ അദ്ധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സോഫി ജോസഫ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധി കളായ ലീലാമ്മ കുഞ്ഞുമോൻ, പി.കെ.അബ്ദുൾ കരീം, ജോളി മടുക്കക്കുഴി, വി.ടി. അയൂബ് ഖാൻ, റിജോ വാളാന്തറ, വിദ്യാ രാജേഷ്, സജിൻ വട്ടപ്പള്ളി, മേഴ്സി മാത്യു കുഞ്ഞുമോൾ ജോസ്,ഒ.വി. റെജി, നൈനാച്ചൻ വാണിയപുരക്കൽ, ബീനാ ജോബി, മണി രാജു, ഷീലാ തോമസ്, വിവിധ സംഘടനാ പ്രതിനിധികളായ വി.പി.ഇസ്മയിൽ,  പി.കെ നസീർ, ടി.കെ.ജയൻ, എം.കെ.ഷമീർ,ബെന്നി ച്ചൻ കുട്ടൻചിറ, ബേബിച്ചൻ എർത്തയിൽ, ജെയിംസ് പെരുമാകുന്നേൽ, ബിജു പത്യാല, ആൻസമ്മ ടീച്ചർ, ജോബി കേളിയംപറമ്പി ൽ, ജോർജ്കുട്ടി ഞള്ളാനി,ഷമീർ ഷാ, എന്നിവർ പങ്കെടുത്തു.

പ്രോഗ്രാം കമ്മറ്റി കൺവീനർ എം.എ.റിബിൻ ഷാ സ്വാഗതവും, യുവജനക്ഷേമ ബോർഡ് പ്രതിനിധി സതീശൻ കൃതജ്ഞതയും പറഞ്ഞു