കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലെ ചെക്ക്ഡാമിൽ അറവ് മാടുകളുടെ അവശിഷ്ടങ്ങൾ ത ള്ളുന്നത് പതിവാകുന്നു. ചെക്ക്ഡാമിലും പാതയോരത്തുമാണ് മാലിന്യങ്ങൾ തള്ളിയിരി ക്കുന്നത്. ഇവ പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലുമാണ്.കെട്ടിക്കിടക്കുന്ന വെ ള്ളത്തിൽ അറവ് മാലിന്യങ്ങൾ തള്ളുന്നത് വെള്ളം മലിനമാകുന്നതിനും കാരണമായി ട്ടുണ്ട്.

നിരവധി കുടുംബങ്ങൾ കുളിക്കാനായി ആശ്രയിക്കുന്ന ഇടം കൂടിയാണ് ഇവിടം.കൂടാതെ ആനക്കയം കുടിവെള്ള പദ്ധതിയിലേക്കടക്കം വെള്ളം ശേഖരിക്കുന്നതും ഈ ചെക്ക്ഡാ മിനോട് ചേർന് സ്ഥിതി ചെയ്യുന്ന കിണറ്റിൽ നിന്നാണ്.