കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ട അംഗങ്ങളെ നീക്കം ചെയ്തും ബാങ്കില്‍ നിന്നു നല്‍കിയിട്ടുള്ള ലാമിനേറ്റഡ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാറ്റി പുതിയവ നല്‍കിയും ബാങ്ക് തെരഞ്ഞെടുപ്പിന് ഹൈക്കോടതി നിര്‍ദേ ശം നല്‍കി. ബാങ്കിലെ അംഗങ്ങളില്‍ മരണപ്പെട്ട വ്യക്തികളുടെ ഓഹരികള്‍ നീക്കം ചെ യ്യുന്നതിന് അനന്തരാവകാശികള്‍ ആവശ്യമായ രേഖ സഹിതം ബാങ്കിലെത്തി അപേക്ഷ നല്‍കി ഓഹരിത്തുക കൈപ്പറ്റേണ്ടതാണ്.

ബാങ്കില്‍ നിന്നു പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ്രവൃത്തി ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതാണ്. ബാങ്കില്‍ നിന്നു നല്‍കിയിട്ടുള്ള ലാമിനേറ്റഡ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ബാങ്കില്‍ തിരികെ ഏല്‍പ്പിച്ച് അംഗത്വം തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖകളും ആറു മാസത്തിനുള്ളിലെടുത്ത രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ബാങ്കി ല്‍ നേരിട്ടെത്തി പുതിയ കാര്‍ഡുകള്‍ കൈപ്പറ്റേണ്ടതാണ്.

ലാമിനേറ്റഡ് തിരിച്ചറിയല്‍ കാര്‍ഡുമായി ബാങ്ക് തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യുന്നതിന് അംഗങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി ഇന്‍ ചാര്‍ജ് അറിയിച്ചു.