കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ  വെള്ളം പാഴായി.കാവുകാട്ട് നഗർ മുതൽ  മൃഗാശുപത്രി വരെയുള്ള ഭാഗങ്ങളിൽ അഞ്ചോളം ഇ ടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായത്.
കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ളപൈപ്പ് ലൈനുകൾ പൊട്ടിയതാണ് വെള്ളം പാഴാകാൻ കാരണം.തമ്പലക്കാട് റോഡിൽ അഞ്ചിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായത്. കാവുകാട്ട് നഗറിൽ പുതിയതായി പണിത കലുങ്കിനോട് ചേർന്ന അപ്രോച്ച് റോഡിൽ പൈപ്പ് പൊട്ടിയതോടെ വെള്ളം കുതിച്ചൊഴുകി സമീപത്തെ തോട് വരെ നിറഞ്ഞു. ഇവിടെ തന്നെ ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായത്. മണി ക്കുറുകളോളം വെള്ളം പാഴാകുന്ന സ്ഥിതിയുണ്ടായതോടെ പ്രദേശവാസികൾ വാട്ടർ അ തോറിറ്റി അധികൃതരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവധി ദിനമായതിനാൽ ഫലമുണ്ടായില്ല. വെള്ളം ഒഴുകി റോഡിൽ കുഴി രൂപപ്പെട്ടതോടെ അപകട മുന്നറിയിപ്പി ൻ്റെ ഭാഗമായി നാട്ടുകാർ തന്നെ ഇവിടെ ഓലമടൽ നാട്ടി. കാവുകാട്ട് നഗറിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് സ്ഥിരം സംഭവമാണന്ന് നാട്ടുകാർ ആരോപിച്ചു.
കാവുകാട്ട് നഗർ കൂടാതെ മൃഗാശുപത്രി വരെയുള്ള ഭാഗങ്ങളിൽ അഞ്ചോളം ഇടത്താണ് പൈപ്പ് പൊട്ടി ശനിയാഴ്ച മാത്രം കുടിവെള്ളം പാഴായത്. വേനൽ രൂക്ഷമാവുകയും കു ടിവെള്ള ക്ഷാമത്താൽ ജനം വലയുകയും ചെയ്യുമ്പോഴാണ് പൈപ്പ് പൊട്ടി വെള്ളം പാഴാ യത് എന്നത് ജനങ്ങളുടെ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.ആധുനിക നിലവാരത്തിൽ ടാറിംഗ് നടത്തിയ തമ്പലക്കാട്‌ റോഡ് പൈപ്പ് പൊട്ടൽ മൂലം പൊട്ടിപൊളിയുന്നത് സ്ഥി രം സംഭവമായിരിക്കുകയാണ്. മുപ്പതോളം ഇടങ്ങളിലാണ് റോഡിൽ കുഴികൾ രൂപപ്പെ ട്ടതിനെ തുടർന്ന് അറ്റകുറ്റപണി ചെയ്തിരിക്കുന്നത്. പൈപ്പുകളുടെ ഗുണനിലവാരമില്ലാ യ്മയും, അശാസ്ത്രീയമായ രീതിയിൽ വെള്ളം തുറന്ന് വിടുന്നതുമാണ് അടിക്കടിയുള്ള പൈപ്പ് പൊട്ടലിന് കാരണമെന്ന് ആക്ഷേപമുണ്ട്.