കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടിന്റെ യഥാര്‍ഥ അവകാശികള്‍ കര്‍ഷകരാണെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാ ഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ മാര്‍ക്കറ്റിംഗ് സെല്‍ ശാക്തീകരണവും 2022-23 വര്‍ ഷത്തെ കപ്പ, കാപ്പിക്കുരു വിളകളുടെ ബോണസ് വിതരണവും കാഞ്ഞിരപ്പള്ളി താലൂ ക്കിന്റെ നേതൃസമ്മേളനവും ചിറക്കടവ് സെന്റ് ഇഫ്രേംസ് പാരിഷ് ഹാളില്‍ ഉദ്ഘാട നം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന വനത്തിനും വനത്തിനുള്ളില്‍ നട ത്തപ്പെടുന്ന പ്രൊജക്ടുകള്‍ക്കുമല്ല  കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് നല്‍കേണ്ടത്. മറിച്ച് കൃ ഷിഭൂമിയെ കാര്‍ഷിക വനവത്കരണത്തിലൂടെ ഹരിതാഭമാക്കുകയും ലോകത്തിന് ഓക്‌സിജന്‍ നല്‍കുകയും ചെയ്യുന്ന കര്‍ഷകര്‍ക്കാണ് കാര്‍ബണ്‍ ഫണ്ട് നല്‍കേണ്ടത്. കേരളത്തിന്റെ പച്ചപ്പിനും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആഗീകരണത്തിനും കാര്‍ഷിക വനവത്കരണത്തിലൂടെ ഗണ്യമായ പങ്കുവഹിക്കുന്നത് കര്‍ഷകരും അവ രുടെ കൃഷിയിടവുമാണെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.

കാഞ്ഞിരപ്പള്ളി താലൂക്ക്  ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം അധ്യക്ഷത വഹി ച്ചു. മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. ജയിംസ് വെണ്‍മാന്തറ, ചിറക്കടവ് യൂണിറ്റ്  ഡ യറക്ടര്‍ ഫാ. റെജി വയലുങ്കല്‍, മാര്‍ക്കറ്റിംഗ് സെല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജോസ് താഴത്തുപീടിക, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് എബ്രഹാം മാത്യു പന്തി രുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, കാഞ്ഞിരപ്പള്ളി താലൂക്ക് വൈ സ് പ്രസിഡന്റ് ടോമിച്ചന്‍ പാലമുറി,  താലൂക്ക് വൈസ് പ്രസിഡന്റ് ജയിംസ് അറയ്ക്ക പ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

പൊന്‍കുന്നം കാര്‍ഷിക താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ഇളങ്ങുളം പള്ളി പാരി ഷ്ഹാളില്‍ നടന്ന പരിപാടി ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത് അധ്യക്ഷത വഹിച്ചു. ഇളങ്ങുളം യൂണിറ്റ് ഡയറക്ടര്‍ ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍, കാ ഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്ര ട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, മാര്‍ക്കറ്റിംഗ് സെല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ തങ്കച്ച ന്‍ കൈതയ്ക്കല്‍, മാര്‍ക്കറ്റിംഗ് സെല്‍ പ്രതിനിധി ആന്റണി തോമസ് പഴയവീട്ടില്‍, താലൂക്ക് പ്രസിഡന്റ് തോമസ് മേപ്പുറത്ത് കാരിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.