കൊക്കയാർ: രാജ്യത്തെ കാവിവത്കരണ സർക്കാർ നാടിന് അപമാനമായതായി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല. ഡീൻ കുര്യാക്കോസിന്റെ വിജയത്തിനായി സംഘടിപ്പിച്ച കൊക്കയാർ മണ്ഡലം യു.ഡി. എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വില നൽകാത്ത സർക്കാരാണ് ഭരണം നടത്തുന്നത്. അവരെ രഹസ്യമായി പിൻതുണക്കുന്ന ഭരണമാണ് കേരളത്തിലേതെന്നും അലക്സ് കൂട്ടി ചേർത്തു.യു.ഡി.എഫ്.മണ്ഡലം  ചെയർമാൻ  ജോസ് വരിക്കയിൽ അധ്യ ക്ഷത വഹിച്ച യോഗത്തിൽ സി.പി.എം ൽ നിന്നും രാജിവച്ചു കോൺഗ്രസിൽ ചേർന്ന ബ്രാഞ്ച് സെക്രട്ടറി കെ.എം നവാസ്, എ.ഐ.ടി.യു.സി. അംഗം ഡെന്നീഷ് എന്നിവർക്ക് കെ.പി.സി.സി.അംഗം സി.പി.മാത്യു അംഗത്വം നൽകി.അഡ്വ.സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ഇ.വി തങ്കപ്പൻ, ഏന്തയാർ കുഞ്ഞുമോൻ, സണ്ണി തുരുത്തി പളളി, ജോസഫ് വടക്കേൽ, എം.ഷാഹുൽ ഹമീദ്, എൻ.ഇ. ഇസ്മായിൽ, ടോണി തോമസ്, സണ്ണി തട്ടുങ്കൽ , നൗഷാദ് വെംബ്ലി , ഓലിക്കൽ സുരേഷ്, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, വി.ജെ. സുരേഷ് കുമാർ, ഐ.എം യശോധരൻ. ബെന്നി കദളി കാട്ടിൽ,ജോസ് ഉള്ളാട്ട്, ഡി.രാജീവ്, സ്വർണ്ണലത അപ്പുക്കുട്ടൻ, ഫൈസൽ കിണറ്റിൻകര ആൽവിൻ ഫിലിപ്പ്, കെ.എം. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.