കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തിൻ്റെ കാര്യത്തിൽ ഒരു അന്തിശാസ നവും തങ്ങൾക്ക് ലഭിച്ചിട്ടില്ലന്ന് ജയരാജ് എം എൽ എ. അവിശ്വാസം കൊണ്ടുവരും എ ന്ന വാർത്തയും മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ജയരാജ് പറഞ്ഞു.പി.ജെ വിഭാഗം പറയുന്നതിനപ്പുറം ഉത്തരവാദിത്വപ്പെട്ട ഒരു ഭാഗത്ത് നിന്നും യാതൊരു അറി വും ഇല്ല. അതു കൊണ്ട് തന്നെ ജോസഫ് വിഭാഗം പറയുന്ന എല്ലാ കാര്യത്തിനും മറുപടി പറയാൻ ബുദ്ധിമുട്ട് ഉണ്ട്. വാക്കാൽ എഗ്രിമെൻ്റായിരുന്നു പാലായിലെ തെരഞ്ഞെടു പ്പിൽ ചിഹ്നത്തിൻ്റെ കാര്യത്തിലുണ്ടായിരുന്നത് അത് പാലിച്ചോ എന്നും ജയരാജ് എം എൽ എ പറഞ്ഞു.

ഒരു സമയത്ത് വാക്കാലുള്ള കരാറുകൾ പാലിക്കപ്പെടണ്ട മറു സമയത്ത് വാക്കാലുള്ള കരാറുകൾ പാലിക്കപ്പെടണം എന്ന് പറയുമ്പോൾ എവിടെയാണ് രാഷ്ട്രീയ നീതി എന്ന താണ് പ്രധാനപ്പെട്ട ചോദ്യം എന്നും അദ്ദേഹം പറഞ്ഞു.രാജിയുടെയും, അവിശ്വാസത്തി ൻ്റെയും കാര്യത്തിൽ ജോസഫ് വിഭാഗം പറയുന്നതിനപ്പുറം യു ഡി എഫ് നേതൃത്വം ഒ രു കാര്യവും തങ്ങളെ അറിയിച്ചിട്ടില്ല എന്നും ജയരാജ് കൂട്ടിച്ചേർത്തു.