ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് കാഞ്ഞിരപ്പ ള്ളി കുന്നുംഭാഗം ഗവൺമെന്‍റ് സ്കൂൾ ഗ്രൗണ്ടിൽ യൂത്ത് ഫ്രണ്ട് പ്രവർത്തകരോടൊപ്പം പന്ത് ഉയർത്തിക്കൊണ്ട് ലോകകപ്പ് ആവേശത്തിൽ പങ്കുചേർന്നു. തുടർന്ന് യൂത്ത് ഫ്രണ്ട് പ്രവർത്തകരോടൊപ്പം ഫുട്ബോൾ കളിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് രാഹുൽ ബി. പിള്ള അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി പാമ്പൂ രി, സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, നാസർ സലാം, ടോം ഇഞ്ചക്കാല, ഷിജോ കൊട്ടാരം, റിച്ചു സുരേഷ്, അമൽ മോൻസി, ഫിനോ പുതുപ്പറമ്പിൽ, തോമസുകുട്ടി  മാ ത്യു, അലൻ മൂഴയിൽ തുടങ്ങിയവർ പങ്കെടുത്തു.